Kuttandan Style Spicy Prawns
ചേരുവകൾ :
1. ചെമ്മീൻ – അര കിലോ
2. സവാള – 2
3. തക്കാളി – 1
4. പച്ചമുളക് – 3
5. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1സ്പൂണ്‍
6. വെളിച്ചെണ്ണ
7. മുളക് പൊടി – 1സ്പൂണ്‍
8. കുരുമുളക് പൊടി – കാല്‍ സ്പൂണ്‍
9. മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
10. ഗരംമസാല – അര സ്പൂണ്‍
11.തേങ്ങാ പാൽ-അരകപ്പ്
12.മല്ലി ഇല
13.ഉപ്പ്
തയ്യാറാക്കുന്ന വിധം :
ചെമ്മീൻ കഴുകി വൃത്തിയാക്കി അര സ്പൂണ്‍ മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്ത്ത് പുരട്ടി കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെളിച്ചെണ്ണയില്‍ ചെറുതായി മൊരിച്ചെടുക്കുക. ആ നോണ്സ്റ്റിക്ക് പാനില്‍ തന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. നന്നായി മൂക്കുബോള്‍ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞ് കുഴഞ്ഞ പരുവം ആകുബോള്‍ പൊടികള്‍ ചേർത്ത് ഇളക്കുക.അതിലേക്ക് വറുത്തുവച്ച ചെമ്മീൻ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ച് ചെറിയ തീയിൽ ചൂടാക്കുക.ചാറ് വറ്റി വരുമ്പോൾ തേങ്ങാപാൽ ചേർക്കുക. കറി കട്ടി ആകുബോള്‍ മല്ലിയില ചേർത്ത് ഇളക്കുക. തീ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ ചെമ്മീൻ മസാല റെഡി