Kozhikkaal Curry

Kozhikkaal Curry – കോഴിക്കാല് കറി

കോഴിക്കാല് കറി / Chicken Drumsticks in Coconut Cream / Kozhikkaal Curry

കോഴിയുടെ കാലു മാത്രം കഴിക്കുന്നവർക്കായി സമർപ്പിക്കുന്നു.
കോഴിയുടെ കാൽ തൊലി കളഞ്ഞിട്ടു നല്ല മൂർച്ച ഉള്ള കത്തിയുടെ അറ്റം കൊണ്ട് അഞ്ചാറ് കുത്തു(incision)തിരിച്ചും മറിച്ചും കൊടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില എന്നിവയും കുറച്ചു thyme ലീവ്സും ഇട്ടു നല്ലപോലെ വഴറ്റുക.ഇതിലേക്ക് ഫ്രഷ് ആയി പൊടിച്ച മല്ലിയും മുളക് പൊടിയും,മഞ്ഞളും ഗരം മസാലയും ഇട്ടു ഒന്ന് ഇളക്കി നല്ല മണം വറുത്ത മസാലയുടെ വരുമ്പോൾ കോഴികാൽ ഇട്ടു നല്ലപോലെ ഇളക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഉപ്പും ചേർത്ത് കോഴിക്കാൽ നല്ലപോലെ വഴറ്റുക. ഒരു അഞ്ചു മിനിട്ടു എങ്കിലും വരട്ടണം മീഡിയം തീയിൽ വേണം എല്ലാം ചെയ്യാൻ.ഇതിലേക്ക് ഒരു ടിൻ (400 ml)coconut ക്രീം അല്ലെങ്കിൽ പാൽ ഒഴിക്കുക.നല്ലപോലെ ഇളക്കി ചാർ കഷണങ്ങൾ മുങ്ങി കിടക്കും പോലെ ആക്കി തീ കൂടി വെച്ച് തിള വരുമ്പോൾ കുറഞ്ഞ തീയിൽ വേവിച്ചു എടുക്കുക.
thyme ലീവ്സ് നമ്മുടെ അയമോദകം തന്നെ.പക്ഷെ ഇത് ഇലക്ക് മാത്രം ആയി ഉള്ളത് ആണ്.പൂ ഉണ്ടാകരുണ്ട്.പക്ഷെ അരി ഇതുവരെയും കിട്ടിയിട്ടില്ല.
കോഴിക്കാൽ കുത്തി എടുക്കുന്നതിനാൽ മസാല അകത്തു കേറും.അല്പം കൂടി എളുപ്പത്തിൽ വേവും.കഷ്ണം ഉടഞ്ഞു പോവില്ല.
മസാലയിൽ ഇട്ടു ഇളക്കുന്നതു കൊണ്ട് കോഴിയുടെ പച്ചമണം വരില്ല.തേങ്ങാപാലിൽ വേവുന്നത്‌ കൊണ്ട് കഷണത്തിനു രുചി കാണും.നല്ല thick ഗ്രേവി കിട്ടാൻ തലപ്പാൽ (coconut cream) ഉപയോഗിക്കുക.ടൊമാറ്റോ പേസ്റ്റും നല്ല ഓപ്ഷൻ ആണ് ചാറിനു കട്ടി കൂട്ടാൻ .
ഇങ്ങനെ തേങ്ങാപ്പാലിൽ ചിക്കൻ ഉണ്ടാക്കിയത് കഴിച്ചിട്ടു എന്റെ കസിൻ നാട്ടിൽ നിന്നും വന്നപ്പോൾ ഇഷ്ടപ്പെട്ടു.അവളു പറഞ്ഞു ചിക്കന് രുചി ഉണ്ടെന്നു.
കോഴിക്കാല് കറി / Chicken Drumsticks in Coconut Cream / Kozhikkaal Curry Ready

Maria John