ചിക്കൻ പെരട്ടു – Kozhi Perattu – Chicken Perattu

ചിക്കൻ പെരട്ടു – Kozhi Perattu – Chicken Perattu

കഴിഞ്ഞ ദിവസം കോഴി മെഴുക്കുപുരട്ടി ചോദിച്ചത് കണ്ടപ്പോൾ ആണ് കോഴി പെരട്ടു ഓർമ വന്നത്. വളരെ കുറച്ചു ingredients വറ്റൽ മുളക് മഞ്ഞൾ പൊടി മല്ലിപൊടി കറിവേപ്പില ഉപ്പു കടുക് പിന്നെ ഇതിലേക്ക് എന്റേതായ സംഭാവന അവര് രംഭ ഇലയും ജ്യോതികയും ഒക്കെ ചേർത്ത് എന്റെ കയ്യിൽ അതില്ലാത്ത കൊണ്ട് ഞാൻ ബേ ലീഫ് ചേർത്ത്. പിന്നെ കുറച്ചു ചുമന്നുള്ളിയും ഒരു കഷ്ണം ഇഞ്ചിയും.

ഞാൻ ഒരു ബ്ലോഗിൽ കണ്ടതാ. ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു അതിലേക്കു വറ്റൽ മുളകു നന്നായി ചതച്ചതും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിച്ചു കുറച്ചു നേരം വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ഇഞ്ചി ചതച്ചതും ഉള്ളി ചതച്ചതും കറി വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ചെറിയ ഉള്ളി എന്റെ സംഭാവന ആണുട്ടോ നിങ്ങള്ക്ക് വേണെങ്കിൽ ഉപയോഗിച്ചാൽ മതി. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക. പിന്നെ തീ കുറച്ചു വച്ച് ഇളക്കി കൊടുത്തു നന്നായി peratti എടുക്കുക. നടൻ കോഴി ആണ് നല്ലതു. വാങ്ങുന്നതിനു മുൻപ് അവസാനം കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും കറിവേപ്പിലയും ഇട്ടു മൂത്തു കഴിയുമ്പോൾ തീ ഓഫ് ചെയ്തിട്ട് എല്ലാ മസാലയും കൂടി നിങ്ങളുടെ രുചിക്ക് അനുസരിച്ചു ചേർത്ത് ഒന്ന് മൂപ്പിച്ചു ചിക്കനിൽ cherthu ഇളക്കി peratti എടുക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x