Kerala Style Fish Molee // കേരളാ സ്റ്റൈല്‍ മീന്‍ മോളി
INGREDIENTS
For Marination
King Fish / Neymeen – 400gms
Turmeric powder – 1/2 tsp
Black pepper powder – 1 tsp
Salt to taste
Lemon juice – 1/2 tsp
For the curry
Onion – 2 sliced
Tomato – 1 siced
Ginger – 2 inch piece
Garlic – 3 to 4 cloves
Green chilli – 5
Curry leaves
3 cardamom, 4 cloves, 2 small cinnamon sticks, 1 star anise
Black pepper powder – 1/2 tsp
Thick coconut milk – 1 cup
Thin coconut milk – 1 1/2 cup
Salt to taste
Coconut oil as needed
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ കഷങ്ങളിലേക്ക് ഉപ്പും,മഞ്ഞള്‍ പൊടിയും ,കുരുമുളക് പൊടിയും ,നാരങ്ങ നീരും തേച്ചു അല്പ്പസമയം വെക്കണം.അതിനു ശേഷം ഇത് ഒരു പാനില്‍ ഓയില്‍ ഒഴിച്ച് രണ്ടു പുറവും 3 മിനിറ്റ് വീതം ഒന്ന് ചെറുതായി ഫ്രൈ ചെയ്തെടുക്കാം.അതിനു ശേഷം അതേ പാനിലേക്ക് കുറച്ചു ഓയില്‍ കൂടെ ഒഴിച്ച് എടുത്തു വെച്ചിട്ടുള്ള ഗ്രാമ്പു,ഏലക്ക,പട്ട,തക്കോലം എന്നിവ ഇട്ടു മൂപ്പിച്ചു അതിലേക്കു സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ ചേര്‍ത്ത് വഴട്ടിയെടുക്കണം.ഇതിലേക്ക് കുരുമുളക് പൊടി കൂടെ ചേര്‍ത്ത് വഴട്ടിയത്തിനു ശേഷം,തേങ്ങയുടെ രണ്ടാം പാലും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അല്‍പ്പസമയം തിളപ്പിക്കണം.ഇതിലേക്ക് വറുത്തു വെച്ചിട്ടുള്ള മീന്‍ കഷണങ്ങള്‍ ഇട്ടു അല്പ്പസമയം പാന്‍ അടച്ചു വെച്ചു ചെറുതീയില് കുക്ക് ചെയ്യണം.മീന്‍ വെന്തതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേര്‍ത്ത് അല്‍പ്പസമയം കൂടെ പാകം ചെയ്തതിനു ശേഷം ഇതിലേക്ക് ഒന്നാം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്ന് രണ്ടു മിനിറ്റ് കൂടെ ചൂടക്കിയത്തിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി സെര്‍വ്ചെയ്യാവുന്നതാണ് .
Kerala Style Fish Molee Ready