Kerala Red Fish Curry / മീൻ കുടംപുളി ഇട്ടു വറ്റിച്ചത്

Kerala Red Fish Curry / മീൻ കുടംപുളി ഇട്ടു വറ്റിച്ചത്

കുറെ നാളായീ അടുക്കളയിൽ കയറിയിട്ട്.(അമ്മച്ചിയുടെ അടുക്കളയിൽ) മഞ്ഞു നേരത്തെ തുടങ്ങി ഇവിടെ. കുറച്ചു തിരക്കയിപ്പായി.
എന്നാപ്പിന്നെ കുറച്ചു കപ്പയും മീനും എടുക്കട്ടേ. ഇത് നമ്മുടെ വീട്ടിലെ രീതിയാണ്‌ട്ടോ. കോട്ടയം ഇടുക്കി ഉള്ളവർ ഏതാണ്ട് ഇങ്ങിനെ തന്നെ ആണ് വയ്ക്കുന്നെ.

മീൻ 1 കിലോ
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് ഒരു 10 -15 എണ്ണം
പച്ച മുളക് 3 -4 നിങ്ങടെ എരിവ്
അനുസരിച്ചു
കുടമ്പുളി 2 -3 നന്നായി കഴുകി ചെറുതായി കീറി രണ്ടു കപ്പ് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക
മഞ്ഞൾപൊടി 1/2 tsp
കാശ്മീരി മുളക് പൊടി 4 TBSP
സ്‌പൈസി മുളകുപൊടി 1/2 TSP TO 1 TSP
നിങ്ങടെ വീട്ടിലെ എരിവിന് പാകത്തിന് മുളകുപൊടികൾ ചേർക്കുക.

ഇഞ്ചി വെളുത്തുള്ളി ചതച്ചത് രണ്ടു ടേബിൾസ്പൂൺ
ഉലുവ പൊടി 1/2 TSP
ഉലുവ 1/2 TSP
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
ഉപ്പു പാകത്തിന്
കറിവേപ്പില മൂന്നു നാല് കതിർപ്പു

YOU CAN WATCH THE VIDEO HERE??

മൺചട്ടി ആണ് നല്ലതു , കറി വയ്ക്കാനുള്ള പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ടു പൊട്ടിക്കുക . തീ മീഡിയം വച്ചിട്ട് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി , നന്നായി വഴന്നാൽ മതി കളർ മാറേണ്ട . അതിലേക്കു ആദ്യം മഞ്ഞൾപൊടി ഇട്ടു മൂപ്പിച്ചു കഴിഞ്ഞു മുളകുപൊടി ഇടുക.ആദ്യം കാശ്മീരി ചില്ലി ഒന്ന് മൂത്തു വരുമ്പോളേക്കും എരിവുള്ള മുളകുപൊടി ഉലുവാപ്പൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക. തീ ലോ മീഡിയം വയ്ക്കുക.
ഒരു രണ്ടു സ്പൂൺ പുളിവെള്ളം കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഒരു ബ്രൗൺ കളർ ആയിത്തുടങ്ങുമ്പോൾ പാകത്തിന് ഉപ്പും പുളിയും വെള്ളവും (ചൂട് വെള്ളം)കൂടി ഒഴിച്ച് ഒരു തണ്ടു മിനിറ്റ് തീ കൂട്ടി വച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്കു മീൻ കഷ്ണങ്ങൾ ഓരോന്നായി ഇടുക. ഇനി അടച്ചു വച്ച് വേവിക്കുക. ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ പത്രം എടുത്തു ഒന്ന് ചുറ്റിച്ചു വയ്ക്കുക. സ്പൂൺ ഉപയോഗിക്കേണ്ട . തീ മീഡിയം വച്ച് ചാറു നന്നായി കുറുകി എണ്ണ തെളിയുമ്പോൾ കുറച്ചു കറിവേപ്പില മുകളിൽ തൂകി വെളിച്ചെണ്ണ ഇഷ്ടമെങ്കിൽ ഒരു ടീസ്പൂൺ അതും ഒഴിച്ച് അടച്ചു വച്ചേക്കുക. പിറ്റേന്ന് എടുത്തു കപ്പയ്‌ക്കോ ചോറിനോ ഒപ്പം കഴിച്ചോ. ഇഷടാവും.

Kerala Red Fish Curry / മീൻ കുടംപുളി ഇട്ടു വറ്റിച്ചത്

Saumya Zubeer