Kappa Pork

Kappa Pork കപ്പേം പോർക്കും

എന്റെ ഗ്രാമത്തിന്റെ പ്രത്യേകത ആണ്, പന്നി കശാപ്പ് എവിടെ നടന്നാലും സഹകരിക്കണം.. വിളിച്ചു പറയും, 2കെജി ഉണ്ട്.. വരുമ്പോൾ കൊണ്ട് വന്നേക്കാം എന്ന്.. നമ്മുടെ മറുപടി കേൾക്കും മുമ്പ് അവർ കാൾ കട്ട് ആക്കും.. ക്യാഷ് ഒക്കെ ഉള്ളപോലെ കൊടുത്താൽ മതി

അല്ലേലും ഇ pork ഒന്നും ഇല്ലാത്ത ജീവിത്തത്തെ പറ്റി ചിന്ദിക്കാനെ പറ്റില്ല.. ഏറ്റവും രുചി ഉള്ള meat ഏതാണ് എന്ന് ആരേലും ചോദിച്ചാൽ,pork ആണെന്നെ പറയു ഞാൻ പറയു

ചതച്ചു വെച്ച ഗ്രാമ്പു+പട്ട+തക്കോലം+പെരുംജീരകം +ഏലക്ക എണ്ണയിൽ മൂപ്പിച്ചു ,ഇഞ്ചി+വെളുത്തുള്ളി+സവോള എന്നിവ ഗരം മസാല/മീറ്റ് മസാലക് ,ചില്ലി പൌഡർ ,മഞ്ഞൾ പൊടി,ഉപ്പു എന്നിവ പോർക്കിനൊപ്പം ചേർത്ത് ഒരു 5 മിനിറ്റ് ഇളക്കി യോജിപ്പിച്ചതിനു ശേഷം , കുക്കറിലേക് മാറ്റി വേവിക്കാവുന്നതാണ്.. ഇങ്ങനെ ചെയ്താൽ മസാല നല്ലതുപോലെ ചേർന്ന് സവോള നല്ലതുപോലെ വെന്തു ഗ്രേവി ആകുന്നതാണ്

വേവിച്ചതിനു ശേഷം , ഗ്രേവി ആവശ്യം അനുസരിച്ചു കുരുമുളക് പൊടി ചേർത്ത് വഴറ്റി കടുക്+കറിവേപ്പില പൊട്ടച്ചെടുക്കാവുന്നതാണ്.

എനിക്ക് മെയിൻ ഡിഷ് കപ്പ ആണെങ്കിൽ കുറച്ചു ഗ്രേവി ഒക്കെ വേണം ..എങ്കിൽ അല്ലെ എല്ലാം കൂടി മിക്സ് ആക്കി ഒരു പിടി പിടിക്കാൻ പറ്റാത്തൊള്ളൂ…!!!

ഞാൻ പലപ്പോഴും .. കാരറ്റ് , ഗ്രീൻ പീസ് , ഉരുളക്കിഴങ്ങു കപ്പളങ്ങ മുതലായവ ചേർക്കാറുണ്ട് .. പോർക്കിൽ വെന്ത പച്ചക്കറികൾക് രുചിയും കൂടും .. കപ്പളങ്ങ ,പോർക്കിന്റെ കട്ട നെയ് വലിച്ചെടുക്കും എന്നാണ് പറയാറ് .. ഇഷ്ടമില്ല എങ്കിൽ കട്ട നെയ് കളയാൻ , കപ്പളങ്ങ എടുത്തു കളഞ്ഞാൽ മതിയാകും
Kappa Pork Ready