Kappa Biriyani Ellum Kappayum

Kappa Biriyani | Ellum Kappayum | എല്ലും കപ്പ | കപ്പ ബിരിയാണി

Kappa Biriyani | Ellum Kappayum | എല്ലും കപ്പ | കപ്പ ബിരിയാണി

കപ്പ വേവിക്കാൻ ആവശ്യമായ ചേരുവകൾ:
കപ്പ -2kg
തേങ്ങാ ചിരകിയത്-1.5 cup
ചെറിയ ഉള്ളി-4
കാന്താരി മുളക് -8
മഞ്ഞൾ പൊടി -1/4 tsp
കറി വേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

എല്ല് വേവിക്കാൻ ആവശ്യമായ ചേരുവകൾ :
എല്ലോടു കൂടിയ ബീഫ് (കുറച്ചു നെയ്യ് കക്ഷണങ്ങൾ ഉണ്ടെങ്കിൽ നല്ലത് ) -1kg
സവോള അരിഞ്ഞത് -2 ചെറുത്
ഇഞ്ചി അരിഞ്ഞത് -1.5tbsp
വെളുത്തുള്ളി അരിഞ്ഞത് -1 tbsp
മുളക് പൊടി-1.5 tbsp
മല്ലിപ്പൊടി -5 tbsp
മഞ്ഞൾപ്പൊടി -1/4 tsp
ഗരം മസാല- 1.5 tbsp
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില –ആവശ്യത്തിന്
എല്ലോട് കൂടിയ ബീഫ് ബാക്കി ഉള്ള ചേരുവകളും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
കപ്പക്കുള്ള അരപ്പ് തയാറാക്കാൻ തേങ്ങയും മുളകും ചെറിയഉള്ളിയും മഞ്ഞൾപൊടിയും ചേർത്ത് മിക്സിയിൽ ചെറുതായി അരക്കുക. കപ്പ വേവിച്ചു ഊറ്റിയ ശേഷം ഉപ്പും അരപ്പും മുകളിലേക്ക് ഇട്ടു കൊടുക്കുക.ഇതിന്റെ മുകളിലേക്ക് വേവിച്ച എല്ലും ഇട്ടു കൊടുക്കുക.ആവശ്യത്തിന് വെള്ളവും ചേർത്ത ശേഷം മൂടി വച്ച് 3-4 മിനിറ്റ് വേവിക്കുക. അതിനു ശേഷം നന്നായി ഇളക്കി കുഴച്ചെടുക്കുക.

Rini Mathew