പച്ചക്കുരുമുളക് – മത്തി ഫ്രൈ / Mathi Fry

Mathi Fry
ആറു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക.
മൂന്നു നാല് വെളുത്തുള്ളി , ഒരു ചെറിയ കഷണം ഇഞ്ചി , 25-30 പച്ചക്കുരുമുളക് എന്നിവ നന്നായി അരച്ചു പേസ്റ്റ് ആക്കിയതിലേക്ക് ഒരു കതിര്‍ കറിവേപ്പില കൂടി ചേര്‍ത്തു ഒന്ന് കൂടി അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും, ഒരു നുള്ള് ഉലുവാപ്പൊടിയും, ആവശ്യത്തിനു ഉപ്പും ചേര്‍ത്തു മീനില്‍ നന്നായി കൈകൊണ്ടു പുരട്ടി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. അതിനു ശേഷം ഫ്രൈ ചെയ്തെടുക്കാം. നല്ല രുചിയുള്ള മത്തി ഫ്രൈ റെഡി .