Crispy and Tasty Restaurant Style Chicken 65 ചിക്കൻ സിക്സ്റ്റി ഫൈവ്

Crispy and Tasty Restaurant Style Chicken 65
ഇത് ഉണ്ടാക്കാൻ 65 മിനിറ്റ് വേണോ ? ഹേയ് വേണ്ട ! പിന്നെ എന്താ ഇതിനു ഈ പേര് ? ആർക്കറിയാം ! അറിയാവുന്നവർ ഒന്നു share ചെയ്യണേ എന്തായാലും ഈ 65 ഒരു കിടു സംഭവം തന്നെ കേട്ടോ ! നിങ്ങളും ഒന്നു ഉണ്ടാക്കി നോക്കൂ . ഇതിൽ ഞാൻ കൃത്രിമ നിറങ്ങൾ ഒന്നും ചേർത്തിട്ടില്ല കേട്ടോ ! പക്കാ ഹോം made . എരിവ് കൂടുതൽ വേണ്ടവർക്ക് കുറച്ചു മുളക് പൊടിയും കൂടി ചേർക്കാം കേട്ടോ . പക്ഷെ പിള്ളേർക്ക് ഇത്രയും എരിവ് മതി റെസിപ്പി ഇവിടെ കൊടുത്തിട്ടുണ്ടേ

Ingredients

Chicken boneless pieces-500 gm

For marination

Chilly powder-1 tspn
Pepper powder-1/2 tspn
Turmeric powder-1/4 tspn
Ginger garlic paste-1 tbspn
Curd-2 tbspn
Garam masala-1/2 tspn
Salt
Egg white-1
Rice flour/ corn flour- 2 tspn
Oil

For sauce

Garlic chopped-2 tbspn
Ginger chopped-2 tbspn
Green chilly chopped-2,3
Curry leaves-2,3 springs
Coriander leaves
Tomato sauce-2 tbspn
Red chilly paste-2-3 tspn
Salt
Lime juice-2 tspn

Home made red chilly paste
Soak 4-5 Kashmiri chilly( deseeded) in hot water for half an hour.Then grind it well without water.If needed add little water.Easy home made red chilly paste is ready.

ഉണ്ടാക്കുന്ന വിധം
ചെറിയ കഷണങ്ങളാക്കിയ ചിക്കൻ കഴുകി വാരി marinate ചെയ്യാനുള്ള മസാല പുരട്ടി 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക . മുട്ട വെള്ളയും അരിപ്പൊടിയും ഫ്രിഡ്ജിൽ നിന്നെടുത്തിട്ട് ചേർത്താൽ മതി . എന്നിട്ട് ചൂടായ എണ്ണയിൽ അധികം മൊരിക്കാതെ പൊരിച്ചെടുക്കുക . എല്ലില്ലാത്ത കഷണങ്ങൾ ആയത് കൊണ്ട് പെട്ടെന്ന് ഫ്രൈ ആയി കിട്ടും . അതിനു ശേഷം ഒരു പാത്രത്തിൽ 2-3 tbsn എണ്ണ ചൂടായതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയതിൽ 2-3 tspn റെഡ് ചില്ലി പേസ്റ്റ് ചേർത്തു എണ്ണ തെളിയും വരെ വഴറ്റുക . അതിലോട്ട് 2 tbspn ടുമാറ്റോ sauce ചേർക്കുക . കറി വേപ്പിലയും അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയിലയും ചേർത്തു നന്നായി മിക്സ് ചെയ്യുക . ഇതിലോട്ട് പൊരിച്ചു വെച്ചിരിക്കുന്ന ചിക്കനും ചേർത്തു നന്നായി മിക്സ് ചെയ്യുക .2 tspn നാരങ്ങാ നീരും ചേർത്തു ഇളക്കി ശേഷം ചൂടോടെ ഉപയോഗിക്കുക . ഇതിൽ ( ഈ saucil )അല്പം ഉപ്പ് വേണമെങ്കിൽ ചേർക്കണം .
നമ്മുടെ കിടു ചിക്കൻ 65 ഇപ്പൊ റെഡി
Crispy and Tasty Restaurant Style Chicken 65 Ready

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website