ചൈനീസ് ചില്ലി ചിക്കൻ Chinese Chilli Chicken

ചൈനീസ് ചില്ലി ചിക്കൻ Chinese Chilli Chicken

ചിക്കൻ -1/4 kg,സോയ്‌സോസ്-1 ടേബിൾ സ്പൂൺ,ചില്ലി സോസ് -1 ടി സ്പൂൺ ,റ്റൊമാറ്റോ സോസ് -1 ടേബിൾ സ്പൂൺ,വിനഗർ -1 ടി സ്പൂൺ.ജിഞ്ചർ &ഗാർലിക് പേസ്റ്റ് – 1 ടേബിൾ സ്പൂൺ ,ടൊമാറ്റോ Ketchup -1/ 2 ടി സ്പൂൺ .പഞ്ചസാര -1/ 2 ടി സ്പൂൺ .
ഉള്ളി (1), കാപ്സിക്കം ചതുരത്തിൽ അരിഞ്ഞത് , മൈദ – 1/ 2 കപ്പ്‌ ,Corn Flour- 1 ടേബിൾ സ്പൂൺ ,മുട്ട -1,സ്പ്രിംഗ് ഒനിയൻ . ചിക്കൻ marinate ചെയ്യാൻ 1 ടി സ്പൂൺ സോയ്സോസ് …
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക,ഇതിലേക്ക് മുട്ടയും ഒരു ടി സ്പൂൺ സോയ്സോസും ചേർത്തടിച്ച മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക . ഇതിലേക്ക് corn flour കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക . ഈ ചിക്കൻ പീസുകൾ ഓരോന്നായി രണ്ടു ഫോർക്ക് / സ്പൂൺ കൊണ്ട് മൈദ പുരട്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.എണ്ണ ചൂടാക്കി വറുത്തെടുക്കുക .മറ്റൊരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി ഉള്ളി,കാപ്സിക്കം എന്നിവ വഴറ്റുക .ജിഞ്ചർ -ഗാർലിക് പേസ്റ്റ് ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം സോസുകൾ എല്ലാം ചേർത്ത് ചൂടാക്കുക, വിനഗർ ചേർക്കാം ശേഷം Ketchup ചേർക്കാം ..ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.പഞ്ചസാര ചേർത്ത് ഒന്ന് കൂടി ഇളക്കാം. സ്പ്രിംഗ് ഒനിയൻ, എള്ള് എന്നിവ ചേർത്ത് അലങ്കരിക്കാം. ഫ്രൈഡുറൈസിന്റെ കൂടെ ചൂടോടെ വിളമ്പാം … ഉപ്പ് അവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി . സോസിൽ ഉപ്പ് ഉള്ളത് കൊണ്ട്