ചിക്കൻ ബ്രെഡ് റോൾ Chicken Bread Roll

Chicken Bread Roll
ചിക്കൻ :- ഉപ്പും മഞ്ഞളും കൂടി വേവിച്ചിട്ട് ജാറിലോ കയ്യ് കൊണ്ടോ പൊടിച്ചെടുക്കുക..
ബ്രെഡ് -8 സ്ലൈസ് ( സൈഡ് ഭാഗം മുറിച്ചു മാറ്റുക )
സവാള -1 ( ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp
മഞ്ഞൾപൊടി -1/2tsp
മുളകുപൊടി -2tsp
കുരുമുളക് പൊടി -1tsp
ഗരംമസാല -2tsp
ഉപ്പ് -ആവിശ്യത്തിന്

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാം കൂടി ഉപ്പ് ചേർത്ത് വഴറ്റുക… ശേഷം പൊടികൾ ചേർക്കുക… ഇനി ചിക്കൻ ചേർത്ത് ഡ്രൈ ആകുന്നത് വരെ വഴറ്റുക…
ഫില്ലിങ്സ് റെഡി..

ഒരു പ്ലേറ്റിൽ വെള്ളം എടുത്തിട്ട് ബ്രെഡിനെ അതിൽ dip ചെയ്യുക… നല്ലപോലെ press ചെയ്ത് ആ വെള്ളത്തിനെ കളയുക… ശേഷം ഫില്ലിംഗ് വെച്ചിട്ട് പൊതിഞ്ഞു എടുക്കുക.. ഫ്രൈ ചെയ്യാൻ ഓയിൽ വെക്കുക… ഓയിൽ നല്ലപോലെ ചൂടാക്കണം… എന്നിട്ട് ഈ റോൾസ്‌നേ പേപ്പർ ടൗൽ ഇൽ just ഒന്ന് പൊതിയുക . വെള്ളം എന്തെങ്കിലും ഉണ്ടെങ്കിൽ പൊക്കോളും…. ശേഷം ഫ്രൈ ചെയ്ത് എടുക്കുക.