ചേരുവകൾ :-
ചിക്കൻ.. 1കിലോ ഗ്രാം
സവാള. 2 എണ്ണം
കുഞ്ഞുള്ളി. 10 എണ്ണം
വെളുത്തുള്ളി. 15 അല്ലി (ചെറുത് )
ഇഞ്ചി. ഒരു വലിയ കഷ്ണം
കുരുമുളക് ചതച്ചത്. 2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി.. 1/2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി. 1ടീസ്പൂൺ
മല്ലിപൊടി. 1 1/2ടേബിൾസ്പൂൺ
ഉപ്പ്. ആവശ്യത്തിന്
ഗരം മസാലപ്പൊടി. 1 ടീസ്പൂൺ
വെളിച്ചെണ്ണ. ആവശ്യത്തിന്
തക്കാളി. 1 വലുത്
കറി വേപ്പില. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി, കുരുമുളക് എന്നിവ ഒരു കല്ലിലിട്ടു നന്നായി ചതച്ചെടുക്കുക. ചിക്കൻ കഴുകി വൃത്തിയാക്കി മഞ്ഞൾപൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, ചതച്ചെടുത്ത എല്ലാം കൂടെ ചേർത്തു പുരട്ടി ഒരു 1/2 മണിക്കൂർ വക്കുക. സവാള, തക്കാളി മുറിച്ചു വക്കുക. ഒരു ചീന ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മുറിച്ചു വച്ച സവാള ഇട്ട് നല്ല ബ്രൌൺ കളർ ആകുന്നത് വരെ വഴറ്റുക.കറി വേപ്പില കൂടി ചേർക്കണം. ഇതിൽ സ്വല്പം ഉപ്പുകൂടി ചേർക്കാം. ആദ്യം നമ്മൾ ചിക്കനിൽ ഉപ്പ് പുരട്ടി വച്ചിട്ടുണ്ട്. അപ്പൊ നോക്കിയിട്ടു വളരെ കുറച്ചേ ചേർക്കാവൂ. ഇതിലേക്ക് തക്കാളി ചേർക്കാം. ഒന്നടച്ചു വച്ച് വേവിക്കാം. എന്നിട്ട് മല്ലിപൊടി ചേർക്കാം. സ്വല്പം മഞ്ഞൾപൊടിയും ചേർക്കാം. എന്നിട്ട് മാറിനേറ്റ് ചെയ്തുവച്ച ചിക്കൻ ഇതിലേക്ക് ഇട്ട് ഗരം മസാലപ്പൊടി ചേർത്തു നന്നായി ഇളക്കി കൊടുക്കണം. ഒരു 15 മിനുട്ട് അടച്ചു വച്ച് വേവിക്കുക. ഇടക്കിടക്ക് ഇളക്കി കൊടുക്കണം. അടിയിൽ പിടിക്കാതെ നോക്കണം. വെള്ളം ഒട്ടും തന്നെ ചേർക്കാൻ പാടില്ല. ചിക്കനിൽ തനിയെ വെള്ളം ഉണ്ടാകും. ഇളക്കുമ്പോൾ ഒടയണ്ടിരിക്കാൻ ഒന്നു ശ്രദ്ധിക്കുക. ഇനി നമ്മളിതു ഡ്രൈ ആക്കി എടുക്കുക. അങ്ങിനെ നമ്മുടെ ടേസ്റ്റി “ചിക്കൻ വരട്ടിയത് ” റെഡി