ചിക്കൻ പെരട്ട്‌ Chicken Perattu

ചിക്കൻ പെരട്ട്‌ Chicken Perattu

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏറെ രുചികരമായ വിഭവമാണിത്‌.

ചിക്കൻ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത്‌ ഒരുകിലോ (ഞാൻ ബോൺലസ്‌ ചിക്കൻ ബ്രസ്റ്റ്‌ ആണു ഉപയോഗിച്ചിരിക്കുന്നത്‌. എല്ലുള്ളതും ഉപയോഗിക്കാം)

സവാള ചെറുതായരിഞ്ഞത്‌ രണ്ടെണ്ണം (പൊടിയായോ നീളത്തിലരിഞ്ഞോ ആവാം).

പച്ചമുളക്‌ നെടുകെ കീറിയത്‌ ആറെണ്ണം.

തക്കാളി പൊടിയായി അരിഞ്ഞത്‌ ഒന്നിന്റെ പകുതി (ചിക്കനിൽ അത്യാവശ്യം വെള്ളം ഉണ്ടെങ്കിലും അൽപം കുറുകി സെമി ഗ്രേവി ആകാൻ വേണ്ടുമാത്രം. തക്കാളി നിർബന്ധമില്ല.)

ജിഞ്ചർ ഗാർലിക്‌ പേസ്റ്റ്‌ ഒന്നര ടീസ്പൊാൺ.
മഞ്ഞൾപ്പൊടി അര ടീസ്പൂൺ.
മല്ലിപ്പൊടി ഒന്നര ടീസ്പൂൺ.
കുരുമുളകുപൊടി ഒരു ടീസ്പൂൺ.
വെളിച്ചെണ്ണ ആവശ്യത്തിനു.
ഉപ്പ്‌ ആവശ്യത്തിനു

ഉണക്കമുളക്‌ നാലെണ്ണം.
കറിവേപ്പില രണ്ടുതണ്ട്‌.
കടുക്‌ കാൽ ടീസ്പൂൺ.

കഴുകി വൃത്തിയാക്കിയ കോഴിക്കഷ്ണങ്ങളിൽ കുരുമുളകുപൊടി,മല്ലിപ്പൊടി, ഉപ്പ്‌, മഞ്ഞൾപ്പൊടി ജിഞ്ചർ ഗാർലിക്‌ പേസ്റ്റ്‌,അൽപം വെളിചെണ്ണ എന്നിവ ചേർത്ത്‌ നന്നായി മിക്സ്‌ ചെയ്യുക. ഇത്‌ ഒരുമണിക്കൂർ വയ്ക്കുക.

വെളിച്ചെണ്ണയിൽ സവാളയും, തക്കാളിയും, പച്ചമുളകും, വേപ്പിലയും വഴറ്റുക. ഒരുനുള്ള്‌ ഉപ്പ്‌ ചേർക്കാം. നിറം മാറിവരുമ്പോൾ കോഴി ചേർത്ത്‌ നന്നായിളക്കുക. മൂടിവച്ച്‌ അഞ്ചുമിനിറ്റ്‌ ചെറുതീയിൽ വേവിക്കുക.

അതിനുശേഷം ഒന്നുകൂടി നന്നായിളക്കി മൂടിവയ്ക്കാതെ 10-15 മിനുറ്റ്‌ വേവിക്കുക.
കോഴിയിൽ നിന്നുവരുന്ന വെള്ളം വറ്റിക്കഴിഞ്ഞ്‌ അധികം Dry ആകും മുൻപ്‌ സ്റ്റൗ ഓഫ്‌ ചെയ്യുക.

കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ച്‌ മുകളിൽ തൂവി ചൂടോടെ ഉപയോഗിക്കാം