ചിക്കൻ പക്കോട – Chicken Pakoda

ചിക്കൻ പക്കോട – Chicken Pakoda

കോഴി ഇറച്ചി- കാൽക്കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടേബിൾ സ്‌പൂൺ
പച്ചമുളക്- ഒരെണ്ണം( അരിഞ്ഞത്)
സവാള- ഒരെണ്ണം (നീളത്തിൽ അരിഞ്ഞത്)
ഗരംമസാല- ഒരു ടീസ്‌പൂൺ
മുളകുപൊടി- 2 ടീസ്‌പൂൺ
പെരുംജീരകം- ഒരു ടീസ്‌പൂൺ
കോൺഫ്ളോർ- ഒരു ടേബിൾ സ്‌പൂൺ
അരിപ്പൊടി- ഒരു ടീസ്‌പൂൺ
മൈദ- 2 ടേബിൾ സ്‌പൂൺ
ഉപ്പ്- ആവശ്യത്തിന്
സൺ ഫ്ളവർ ഓയിൽ- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെറുതായി നുറുക്കിയ ചിക്കൻ കഷണങ്ങളിൽ കോൺഫ്ളോറും ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റും ഗരംമസാല, മുളകുപൊടി എന്നിവയും ഉപ്പും ചേർത്ത് 10 മിനിട്ട് വയ്‌ക്കുക.
ഇതിലേക്ക് സവാള അരിഞ്ഞതും മൈദയും അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ടീസ്‌പൂൺ പെരുംജീരകവും കറിവേപ്പിലയും വെള്ളവും ചേർത്ത് നല്ല മയത്തിൽ കുഴയ്‌ക്കുക. 15 മിനിട്ടിനു ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഉള്ളിയിൽ പൊതിഞ്ഞ ചിക്കൻ കഷണങ്ങളിട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ചൂടോടെ ഉപയോഗിക്കാം.