ചിക്കൻ മസാല ദോശ – Chicken Masala Dosa

ചിക്കൻ മസാല ദോശ – Chicken Masala Dosa

ചിലർ ഇതിനെ കീമ ദോശ എന്നു പറയും പക്ഷെ ഞാൻ ഇതിനെ ഇങ്ങനെയാണ് വിളിക്കാറ്

സവാള 1
തക്കാളി 1
ഇഞ്ചി ചെറിയ കഷ്‌ണം
വെളുത്തുള്ളി 5 അല്ലി
പച്ചമുളക് 2
മഞ്ഞൾപൊടി
മുളക്പൊടി
ചിക്കൻ മസാല
മല്ലിപ്പൊടി
കുരുമുളക്പൊടി
പിന്നെ മെയിൻ ഐറ്റം ലെഫ്റ്റ് ഓവർ ചിക്കൻ അല്ലെങ്കിൽ ചിക്കൻ വേവിച്ചുടച്ചത്.

പാത്രം ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് പൊടികൾ ഇട്ട് പിന്നെ തക്കാളി ചേർക്കുക. പൊടികൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇടാം. അതിനു ശേഷം ചിക്കൻ ചേർക്കുക. അതിനു ശേഷം നന്നായി വഴറ്റി എടുക്കുക.
ഇനി ദോശ മാവ് ഒഴിച്ചു അതിനു മുകളിൽ മസാല ഇട്ടു ചുട്ടെടുക്കുക. ചിക്കൻ മസാല ദോശ റെഡി.

ഞാൻ ചിക്കൻ ബാക്കി ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാക്കാറുള്ളൂ. അതാണ് ലെഫ്റ്റ് ഓവർ ചിക്കൻ എന്നു പ്രത്യേകം പറഞ്ഞത്. ഒക്കെ അപ്പൊ എല്ലാവരും ട്രൈ ചെയ്തു നോക്കണേ

Rejitha KC