ചിക്കൻ ലിവർ ഫ്രൈ. Chicken Liver Fry

Chicken Liver Fry
ചിക്കൻ ലിവർ – 1 കിലോ
സബോള – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 3 തണ്ട്.
വെളുത്തുള്ളി – 5 അല്ലി.
ഇഞ്ചി – അരവിരൽ നീളത്തിൽ ഒരു കഷണം
തേങ്ങ കൊത്ത് – അര മുറി തേങ്ങയുടെതു്

ആദ്യമേ ചിക്കൻ ലിവർ രണ്ടു പീസാക്കി മുറിച്ച് നന്നായി കഴുകി വെള്ളം വാർത്ത പോകാൻ വെയ്ക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ വീതം മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാലപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പെടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു 15 മിനിറ്റ് വെയ്ക്കുക. അതിനു ശേഷം നല്ല കട്ടിയുള്ള ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, സബോള, ഇഞ്ചി, വെളുത്തുള്ളി (ജിഞ്ചർ ഗാർളിക് പേയ്സ്റ്റായാലും മതി) എന്നിവ വഴറ്റുക. അതിലേയ്ക്ക് ഗാർണിഷ് ചെയ്തു വെച്ച ലിവർ, തേങ്ങക്കൊത്ത് ഇവ ഇട്ട് നന്നായി ഇളക്കി വെയ്ക്കുക. ആവശ്യത്തിനു് വെള്ളം ഒഴിക്കാൻ മറക്കണ്ട. നന്നായിട്ട് തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് മുടി വെയ്ക്കുക. വെള്ളം വറ്റി വരുമ്പോൾ നന്നായി ഇളക്കി കൊണ്ടിരിക്കുക. കുറച്ചു dry ആയി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. എന്നിട്ട് നന്നായി വരണ്ടു വരുമ്പോൾ ഒരു ടീസ്പൂൺ മസാല വിതറി നന്നായി ഇളക്കി കൂട്ടുക. ലിവർപീസുകളിൽ എണ്ണതെളിഞ്ഞു വരുന്ന പാകത്തിൽ Stove ഓഫ് ചെയ്ത് വെയ്ക്കുക.

Chicken Liver Fry Ready

Leave a Reply

Your email address will not be published. Required fields are marked *