ചിക്കൻ ലസാനിയ Chicken Lasagne

ഒരു ഇറ്റാലിയൻ പാസ്ത ഡിഷ്‌ ആണ് .. ഇത് പാസ്തയും, മീറ്റ്, സോസ് എല്ലാം കൂടെ ലെയർ ലെയർ ആയി വെച്ച് ബേക്ക് ചെയ്തു എടുക്കുന്ന ഡിഷ്‌ ആണ്… ലസാനിയ ഷീറ്റ് നമുക്കു വാങ്ങാൻ കിട്ടും സൂപ്പർമാർകെറ്റിൽ നിന്നും.. നമുക്കു തുടങ്ങാം

ഇൻഗ്രീഡിയൻറ്സ്

ലസാനിയ ഷീറ്സ് 10nos(നമ്മുടെ ബേക്കിംഗ് ഡിഷിന്റെ സൈസ് അനുസരിച്ചു.. എന്റേതു ചെറിയ ഡിഷ്‌ ആണ്)

ചിക്കൻ മിക്സ്‌ന്

ചിക്കൻ ബ്രേസ്റ് 150gm
ചിക്കൻ സോസേജ് 4സ്റ്റിക്‌സ്
കാപ്സികം 2nos( ഞാൻ 2 കളർ എടുത്തു.. 2ൽ നിന്നും ഹാഫ് )
സവാള 1nos
ഓയിൽ
മോസറല്ല ചീസ് 1 1/2cup

വൈറ്റ് സോസിനു

ബട്ടർ 30gm
മൈദ 30gm
പാൽ 1കപ്പ്‌
മോസറല്ല ചീസ് 20gms
ഉപ്പ്
കുരുമുളക് പൊടി 1tsp

ടുമാറ്റോ സോസ്

ടുമാറ്റോ 3nos
കാശ്മീരി ഡ്രൈഡ് ചില്ലിസ് /ഉണക്ക മുളക് 7nos
സവാള 1nos
ഒറിഗാനോ 1tsp
വെളുത്തുള്ളി 3വലിയ അല്ലി
ഓയിൽ
ടുമാറ്റോ കെച്ചപ് 2tsp

ആദ്യം നമുക്കു പാസ്ത ഷീറ്റ് വേവിക്കാം.. പാസ്ത വേവിക്കാൻ ആവശ്യമുള്ള വെള്ളം അടുപ്പിൽ വെച്ചു തിളക്കുമ്പോ അല്പം ഉപ്പ് ചേർക്കുക 1tsp ഓയിൽ കൂടി ചേർത്ത് മിക്സ്‌ ആക്കി പാസ്ത ഷീറ്റ് ഇട്ടു കൊടുക്കുക.. ഒരു 7mins വേവിച്ച ശേഷം പാസ്ത ട്രയിൻ ചെയ്തു മാറ്റുക (പാസ്തയുടെ പാക്കിന് മുകളിൽ ഉണ്ടാകും എത്ര min വേവിക്കണം എന്ന് ) … ഓരോ ഷീറ്റ് സെപ്പറേറ്റ് ആയി വെക്കണം.. തണുക്കുമ്പോൾ ചിലപ്പോൾ ഒട്ടിപിടിക്കും…

ഇനി ടുമാറ്റോ സോസിനു 1 1/2കപ്പ്‌ വെള്ളത്തിൽ ടുമാറ്റോ, ഡ്രൈഡ് ചില്ലിസ്, സവാള അരിഞ്ഞത് ചേർത്ത് വേവിക്കണം… ടുമാറ്റോയുടെ തൊലി ഇളകുന്നത് വരെ വേവിച്ച ശേഷം ഫ്‌ളൈയിം ഓഫ്‌ ചെയ്യുക.. ഇനി തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ച് എടുക്കുക.. ഒരു പാനിൽ 2tbsp ഓയിൽ ചേർത്ത് വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക അല്പം മൂക്കുമ്പോൾ അരച്ച ടുമാറ്റോ മിക്സ്‌ ചേർത്ത് ആവിശ്യത്തിന് ഉപ്പ് ചേർക്കുക.. മീഡിയം ഫ്‌ളൈമിൽ അടച്ചു വെച്ച് 7min വേവിക്കണം… അല്പം കുറുകി വരുമ്പോൾ ഒറിഗാനോ ചേർക്കാം.. ഇനി ടുമാറ്റോ കെച്ചപ്പ് ചേർത്ത് കൊടുകാം.. ഇനി ഫ്‌ളൈമിൽ നിന്നും മാറ്റുക

ഒരു പാനിൽ അടുപ്പിൽ വെച്ച് ബട്ടർ ചേർത്ത് കൊടുക്കണം ഇനി മൈദ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക അടിയിൽ പിടിക്കരുത്.. അല്പം പച്ച മണം മാറിയ ശേഷം പാൽ അല്പം അല്പം ആയി ചേർത്തു മിക്സ്‌ ആക്കണം.. അല്പം കുറുകി വരുമ്പോൾ ആവിശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ചേർക്കുക.. ഇനി മോസറല്ല ചീസ് ചേർത്ത് നന്നായി മിക്സ്‌ ആക്കി അടുപ്പിൽ നിന്നും മാറ്റുക..

ചിക്കൻ ബ്രേസ്റ് അല്പം ഉപ്പ് കുരുമുളക് പൊടി ചേർത്ത് പാനിൽ അല്പം ഓയിലിൽ ഫ്രൈ ആകുക.. സോസേജും ഇത് പോലെ ഫ്രൈ ആക്കണം.. ഇനി പാനിൽ നിന്നും മാറ്റി ചിക്കൻ ബ്രേസ്റ്റും സോസേജും ചെറുതായി കട്ട്‌ ചെയ്യണം.. സെയിം പാനിൽ 1സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക ഇനി ഇതിലേക്ക് കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റണം കട്ട്‌ ചെയ്ത ചിക്കനും സോസേജും അല്പം ഉപ്പും ചേർത്ത് അടച്ചു വെച്ചു ഒരു 5min മീഡിയം ഫ്‌ളൈമിൽ വേവിച്ച ശേഷം ഫ്‌ളൈയിം ഓഫ്‌ ചെയ്യുക..

ഇനി നമുക്കു ലെയർ ചെയ്യാം അതിനായി ഓവൻ 180°c പ്രീഹീറ്റ് ചെയ്യുക… ബേക്കിംഗ് ഡിഷിൽ 1tbsp ടുമാറ്റോ സോസ് ഒഴിക്കുക ഇനി വേവിച്ച ലസാനിയ ഷീറ്റ് ഓരോന്ന് ഒരു ലെയർ ആയി സോസിനെ കവർ ചെയ്തു വെക്കുക.. ഇനി പാസ്തകു മുകളിൽ വീണ്ടും ടുമാറ്റോ സോസ് 1tbsp സ്‌പ്രെഡ് ചെയുക വൈറ്റ് സോസ് സ്പ്രെഡ് ചെയ്യുക ചിക്കൻ മിക്സ്‌ 1/3പോർഷൻ ചേർക്കുക മുകളിൽ മോസറല്ല ചീസ് സ്പ്രെഡ് ചെയ്യുക.. ഇനി വീണ്ടും പാസ്ത ടുമാറ്റോ സോസ്,വൈറ്റ് സോസ്, ചിക്കൻ മിക്സ്‌, ചീസ് ലയർ ചെയ്യുക.. ബേക്കിംഗ് ഡിഷിന്റെ മുകളിൽ എത്തും വരെ ചെയ്യുക ലാസ്റ്റ് ടോപ് ലെയർ ചീസ് ആയിരിക്കണം.. ഇനി ഓവനിൽ വെച്ചു 25mins വേവിക്കുക.. ഇനി 10mins മാറ്റി തണുത്ത ശേഷം കട്ട്‌ ചെയ്തു യൂസ് ചെയ്യാം

Chicken Lasagne Ready 🙂

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x