ചിക്കൻ കട്ലറ്റ് Chicken Cutlet

Chicken Cutlet
ചിക്കൻ ചെറിയതായി മുറിച്ചത് (1/2 kg) bone less
കുരുമുളകുപൊടി(1 or 2 ടേബിൾ സ്പൂൺ)എരിവ് അനുസരിച്
മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ
ഇഞ്ചിവെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് -5 (എരിവ് അനുസരിച്)
സവാള ചെറുതായി അരിഞ്ഞത് -1
ഉരുളക്കിഴങ്ങു -2
മുട്ട -2
ബ്രഡ് ക്രമ്സ്
എണ്ണ
ഉരുളക്കിഴങ്ങു നന്നായി പുഴുങ്ങിയെടുക്കുക .ചിക്കനിലേക്കു മഞ്ഞൾപ്പൊടിയും ഉപ്പും മസാലപ്പൊടിയും ചേർത്ത് പത്തു മിനിട്ട് വെച്ചശേഷം അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക.ഒരു പത്തു പതിനഞ്ചു മിനിട്ടു മതിയാകും.വെള്ളം വറ്റിച്ചു എടുക്കുക.തണുത്ത ശേഷം മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കുക.പാനിൽ അൽപ്പം എണ്ണ ഒഴിച്ച് സവാള,വെളുത്തുള്ളി ,ഇഞ്ചി,പച്ചമുളക്,കറിവേപ്പില അരിഞ്ഞത് എന്നിവ ഒന്ന് വഴറ്റിയെടുക്കുക.കുരുമുളകുപൊടിയും ഉപ്പും മസാലപ്പൊടിയും ചേർത്തിളക്കുക.പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു നന്നായി ഉടച്ചു ചിക്കനും ഉള്ളി മസാല മിക്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് ഒന്ന് പരത്തി മുട്ടയിൽ മുക്കിയെടുത്തു.ബ്രഡ് പൊടിയിൽ ഒന്ന് പുരട്ടിയെടുത്തു ചൂടായ എണ്ണയിൽ വറുത്തെടുക്കാം. (ചെറിയ ചൂടിൽ.)മുളകുപൊടി ആവശ്യമെങ്കിൽ ചേർക്കാം
ബ്രഡ് ക്രംസ് വാങ്ങാൻ കിട്ടും അല്ലെങ്ങിൽ ബ്രഡ്/ റെസ്ക് നന്നായി മൊരിച്ചു മിക്സിയിൽ പൊടിച്ചെടുത്തലും മതി.