കിടിലോൽകിടിലം കോഴിക്കറി ഉണ്ടാക്കാൻ പ്രധാനമായും 3 step ഉണ്ട്
Step 1
അരകിലോ കോഴി ചെറുതായി നുറുക്കി, അതിലേക്കു ഉപ്പും, 1 സ്പൂൺ മുളക് പൊടിയും, അല്പം നാരങ്ങ നീരും ചേർത്തു ഒരു മണിക്കൂർ വെക്കുക.
Step 2
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം താഴെ പറയുന്ന സാധനങ്ങൾ എല്ലാം ഇട്ടു brown നിറം ആകുന്നത് വരെ വറുക്കുക.
ചെറിയുള്ളി -6 എണ്ണം
ഇഞ്ചി -ഒരു വലിയ കഷ്ണം
വെളുത്തുള്ളി -7-8 അല്ലി
വേപ്പില -ഒരു തണ്ട്
ഇത് ഒരു പാത്രത്തിൽ മാറ്റുക. ഇതേ പാനിൽ ഒരു cup തേങ്ങായും ഒരു നുള്ള് ജീരകം ചേർത്തു ഇളം brown കളർ ആവുന്ന വരെ വറുക്കുക. ഇതിലേക്ക് നേരത്തെ വറുത്തു വെച്ച സാധനങ്ങളും താഴെ പറയുന്ന സാധനങ്ങളും ചേർത്തു ഒന്നുകൂടി വറുത്ത ശേഷം തണുത്ത ശേഷം നന്നായി അരച്ച് എടുക്കുക.
മല്ലിപൊടി – 3 സ്പൂൺ
മുളക് പൊടി -2 spoon
മഞ്ഞൾ പൊടി -1 സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
ഗരം മസാല – 1 സ്പൂൺ
Step 3
ഒരു ചട്ടിയിൽ അരച്ച് വെച്ച മസാലകൂട്ടും ഉപ്പും കോഴിയും,അല്പം വെള്ളവും ചേർത്തു ചെറിയ തീയിൽ 20-25 മിനിറ്റ് വേവിക്കുക.
ഇതിലേക്ക് എണ്ണയിൽ വേപ്പിലയും ചെറിയുള്ളിയും ഉണക്കമുളകും ചേർത്തു താളിച്ചു കറിയിലേക്ക് ഒഴിച്ചു ഉപയോഗിക്കാം.
Tips : തേങ്ങാ varukkunnathinu അനുസരിച്ചു yellowish -brown മുതൽ dark brown വരെ ഉള്ള ഇഷ്ട്ടം ഉള്ള നിറത്തിൽ ഈ കറി ഉണ്ടാക്കാൻ പറ്റും.
മല്ലി, മുളക്, മസാല ഇവയൊക്കെ പൊടികൾ ഉപയോഗിക്കാതെ മുഴുവൻ ആയി ഉപയോഗിച്ചാൽ അപാര ടേസ്റ്റ് ആയിരിക്കും
വറുത്തു അരച്ച് വെച്ച കോഴിക്കറി Chicken Curry with Roasted Coconut Gravy Ready 🙂