Chicken Chukka – ചിക്കൻ ചുക്ക
ചിക്കൻ – 1 കിലോ
ചെറിയ ഉള്ളി അരിഞ്ഞത് – അര കപ്പ്
തക്കാളി അരിഞ്ഞത് – വലുത് ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂൺ
മല്ലി ഇല, പുതിന ഇല അരച്ചത് – രണ്ട് സ്പൂൺ
മഞ്ഞൾ പൊടി – അര സ്പൂൺ
മല്ലിപൊടി – രണ്ട് സ്പൂൺ
മുളക് പൊടി – ഒരു സ്പൂൺ
ഗരം മസാല -അര സ്പൂൺ
ചെറിയ ജീരകം പൊടിച്ചത് – കാൽ സ്പൂൺ
ചെറുനാരങ്ങ നീര് -അര സ്പൂൺ
മല്ലി ഇല, കറിവേപ്പില, ഉപ്പ് ,എണ്ണ,
ചിക്കൻ ക്ലീൻ ചെയ്ത് ചെറിയ പീസാക്കി കട്ട് ചെയ്ത് എടുക്കുക. അതിന് ശേഷം ചിക്കനിൽ മുളക്, മഞ്ഞൾ, മല്ലി, ഗരം മസാല, ജീരകം, ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവ തിരുമ്മി കുറച്ച് സമയം വെക്കുക. അതിന് ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചെറിയ ഉള്ളി, കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി എന്നിവ വഴററുക ,ചെറുതായി കളർ മാറിയാൽ തക്കാളി അരിഞ്ഞത് മല്ലി ഇല പുതിന ഇല അരച്ചതും ചേർത്ത് കൊടുക്കാം. ഇനി തിരുമ്മി വെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മൂടിവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്ത ശേഷം മല്ലി ഇല ചേർത്ത് കൊടുക്കാം.