Chicken Biriyani
*ഒരു കിലോ കോഴി വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചു കഴുകി വൃത്തി ആക്കി വയ്ക്കുക.
*10 പച്ചമുളക് ,ഒരു വലിയ കഷണം ഇഞ്ചി, ഒരു bulb വെളുത്തുള്ളി ,2 ടീസ്പൂണ് തൈര് എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചു എടുക്കുക.
*ഇതും 3 ടീ spoon ബിരിയാണി മസാല, ഒരു ടീ സ്പൂണ് ജീരകപൊടി, 2 ടീ സ്പൂണ് തൈര്, ഉപ്പ് എല്ലാം കൂടി ചിക്കനിൽ തേച്ചു പിടിപ്പിച്ചു കുറഞ്ഞത് ഒരു മണിക്കൂർ വെക്കുക.
*ഒരു ചട്ടിയിൽ എണ്ണ ഒഴിച്ചു, ചൂടാകുമ്പോൾ 4 സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു നന്നായി വഴറ്റി വാടി വരുമ്പോൾ 2 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്തു വീണ്ടും വഴറ്റുക.
*ഇതിലേക്ക് മസാല തേച്ചു വെച്ച ചിക്കൻ ചേർത്തു വേണമെങ്കിൽ ഉപ്പും, മല്ലിയിലയും കറിവേപ്പിലയും ചേർത്തു അടച്ചു വെച്ചു വെളളം ഒഴിക്കാതെ 20 മിനിറ്റു വേവിക്കുക.
*ഇതിലേക്ക് ഒരു സ്പൂണ് ഗരം മസാല,ഒരു സ്പൂണ് ബിരിയാണി മസാല കൂടി ചേർത്തു 3 മിനിറ്റുഅടച്ചു വെച്ചു വേവിക്കണം.
*വെള്ളം ഉണ്ടേൽ തുറന്നു വെച്ചു വെള്ളം വറ്റിച്ചു മസാല ചിക്കനിൽ പുരണ്ടു ഇരിക്കുന്ന സമയം തീ ഓഫ് ചെയ്യണം
*2 ഗ്ലാസ് ബിരിയാണി അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം, വെള്ളം കളഞ്ഞു വെക്കുക.
*ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു തിളപ്പിക്കാൻ വെക്കുക.
*ഇതിലേക്കു പട്ട,ഗ്രാമ്പു, ഏലയ്ക്ക, എല്ലാം 5 എണ്ണം വീതം..കുറച്ചു കുരുമുളക് പകുതി ജാതിക്കയും 2 സ്പൂണ് നെയും കൂടി ചേർക്കുക.
*വെള്ളം നന്നായി തിളയ്ക്കുമ്പോൾ അരിയും ഉപ്പും ചേർത്തു,ചോറ് വെന്ത് കഴിയുമ്പോൾ ചോറ് ഊറ്റി എടുക്കുക.
*ഒരു സവാള നീളത്തിൽ അരിഞ്ഞത് ,10 വീതം കശുവണ്ടിയും മുന്തിരിയും എണ്ണയിൽ വറുത്തു എടുക്കുക
*ചോറും ചിക്കനും റെഡി ആയി, ഇനി dum ഇടാം.
*ഒരു പരന്ന tawa /പാൻ ചൂടാവാൻ വെക്കുക.ഇതിനു മുകളിൽ ചുവടു കട്ടി ഉള്ള ഒരു പത്രം വെക്കുക.
*ഇതിലേക്ക് 2 സ്പൂണ് നെയ് ഒഴിക്കുക.
*നെയ് ഉരുകി കഴിഞ്ഞാൽ, വേവിച്ചു വെച്ച ചിക്കൻ ചേർക്കുക.
*അതിനു മുകളിൽ വേവിച്ചു വെച്ച ചോറ് നിരത്തുക.
*ഏറ്റവും മുകളിൽ വറുത്തു വെച്ച സവാള,കശുവണ്ടി, മുന്തിരി..കുറച്ചു ബിരിയാണി മസാലപൊടി, മഞ്ഞ
food കളർ ചേർത്തു ഒരു foil paper കൊണ്ട് നന്നായി കവർ ചെയ്ത ശേഷം അടപ്പ് കൊണ്ടു മൂടി 20.മിനുറ്റ് കുറഞ്ഞ തീയിൽ വെക്കുക.
*തീ off ചെയ്ത ശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞു Mix ചെയ്തു ബിരിയാണി വിളമ്പാം.