CHEMMEEN ROAST – ചെമ്മീൻ റോസ്റ്റ്
കന്നി പോസ്റ്റാണ്, പ്രൊഫഷണൽ ഷെഫും അല്ലാട്ടോ.
ചേരുവ:
1. ചെമ്മീൻ 1 KG
2. സവാള 3 എണ്ണം
3. മുളകുപൊടി ഒന്നര ടീസ്പൂൺ
4. മല്ലിപ്പൊടി ഒന്നര ടീസ്പൂൺ
5. മഞ്ഞൾ പൊടി ചെറിയ 2 പ്ലാസ്റ്റിക് ടീസ്പൂൺ
6. കുരുമുളക് ചതച്ചത് 1 ടീസ്പൂൺ
7. ഇഞ്ചി നമ്മുടെ ചെറുവിരൽ അളവിൽ
8. കാന്താരി മുളക് 6 എണ്ണം
9. വെള്ളത്തുള്ളി 7 അല്ലി
10. വെളിച്ചെണ്ണ ( ആട്ടിയതെങ്കിൽ ഉത്തമം)
11. ഉപ്പ് ആവശ്യത്തിന്
12. ഗരം മസാല 1 ചെറിയ പ്ലാസ്റ്റിക് ടീസ്പൂൺ
തയ്യാറാക്കേണ്ട രീതി:
ആദ്യം ചെമ്മീൻ ക്ലീൻ ആക്കുക ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഉപ്പും ഇട്ട് തിരുമ്മി 1/2 മണിക്കൂർ വെക്കുക. അതിന് ശേഷം ഫ്രൈ പാനലിൽ സ്റ്റൗവ്വിൽ വെക്കുക പാനൽ ചൂടായാൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിന് ശേഷം ചെമ്മീൻ മുഴുവനായും ഇതിലേക്ക് ഇടുക എന്നിട്ട് മൂടി വെക്കുക ഗ്യാസ് കുറക്കുക. രണ്ട് മിനിറ്റ് കഴിഞ്ഞ് തുറന്ന് നോക്കുക അതിൽ കുറച്ച് വള്ളം ആയിട്ടുണ്ടാകും. ഫ്രൈ സ്റ്റിക്ക് ഉപയോഗിച്ച് ഇളക്കിയതിന് ശേഷം വീണ്ടും മുടി വെക്കുക. രണ്ട് മിനിറ്റ് കൂടുമ്പോൾ 4 തവണ അവർത്തിച്ച് കഴിഞ്ഞാൽ മ്മടെ ചെമ്മീൻ പകുതി വേവായിട്ടുണ്ടാകും. അതിലുള്ള വെള്ളവും പകുതി വെന്ത ചെമ്മീൻ ഒരു ബൗളിലേക്ക് മാറ്റുക.
ഇനി ശ്രദ്ധിക്കുക:
കുറച്ച് വലിയ പാനൽ എടുത്തതിന് ശേഷം സ്റ്റൗവിൽ വെച്ച് ഗ്യാസ് ഓണാക്കുക. പാനൽ ചൂടായാൽ 5 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക എണ്ണ ചൂടായാൽ വളരേ നേരിയ കനത്തിൽ അരിഞ്ഞിട്ടുള്ള സവോള ഇതിലേക്ക് ഇടുക അല്പം ഉപ്പും ചേർക്കുക നന്നായി ഇളക്കി കൊണ്ടിരിക്കുക. സവോള ഗോൾഡൻ ബ്രൗൺ കളറായാൽ ഇഞ്ചിയും വെളുത്തുള്ളിയും കാന്താരി മുളകും (അമ്മിയിൽ ചതച്ചാൽ നല്ലത് ) ചേർത്ത് ഇളക്കുക. ഒരു മിനിറ്റിന് ശേഷം മുളക് പൊടിയും മല്ലിപ്പൊടിയും ബാക്കിയുള്ള 1 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കുക. മസാലമൂത്ത മണം വരെ ഇളക്കുക. തീ കുറച്ചിട്ട്. എണ വറ്റി ഏകദേശം കുഴമ്പ് പോലെയാകുമ്പോൾ ഗരം മസാലയും കുരുമുളകും ചേർക്കുക. നന്നായി ഇളക്കിയതിന് ശേഷം ചെമ്മീൻ ഫ്രൈ ചെയ്തപ്പോൾ കിട്ടിയ വെള്ളം ഇതിലേക്ക്ക്ക് ചേർക്കുക. നന്നായി ഇളക്കി മിക്സ് ആയാൽ ഉപ്പ് നോക്കുക പാകമല്ലെങ്കിൽ അല്പം ചേർക്കുക എന്നിട്ട് ചെമ്മീൻ ഇതിലേക്ക് ഇടുക. തീ കുറച്ച് മൂടി വെക്കുക. അടിപിടിക്കാതെ നോക്കണം. 10 മിനിറ്റ് കഴിഞ്ഞാൽ കിടുക്കാച്ചി ചെമ്മീൻ റോസ്റ്റ് റെഡി