ചെമ്മീൻ കടച്ചക്ക തീയൽ – Chemmeen Kadachakka Theeyal

ചെമ്മീൻ കടച്ചക്ക തീയൽ – Chemmeen Kadachakka Theeyal

ചെമ്മീൻവൃത്തി യാക്കി യത്, ഒരു കടച്ചക്ക യുടെ പകുതി ചെറുതായ രിഞ്ഞത്, ഉപ്പ്, മഞ്ഞൾപൊടി, കുടംപുളി, ചേർത്ത് വേവിക്കുക. തേങ്ങ പൊടികൾ ചേർത്ത് (തീയലിന്റെ കൂട്ട് )വറുത്തു അതിന്റെ കൂടെ ഗരം മസാല,ഒരു നുള്ള് പെരിഞ്ജീരകം ചേർത്ത് നന്നായി അരച്ച് വേവിച്ച ചെമ്മീൻ കൂട്ടിൽ ചേർത്ത് ചെറിയ തീയിൽ വെച്ച് തിളപ്പിച്ച്‌ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ്‌ ചെയ്യുക. കടുക്, കറിവേപ്പില ചുവന്നുള്ളി വറ്റൽമുളക് എണ്ണയിൽ താളിച്ചു ചേർക്കുക. ചപ്പാത്തിയുടെയും ചോറിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു നല്ല കറിയാണ്.

Manju Renjith