Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu- ചക്ക കുരുവും ചെമ്മീനും മാങ്ങയും തേങ്ങ അരച്ചു വച്ചത്

ചെമ്മീന്‍ _കാൽ കിലോ
മാങ്ങ പുളിയുള്ളത് _”ഇടത്തരം
ചക്ക കുരു _ 20 എണ്ണം
തേങ്ങ _ അര മുറി
പച്ച മുളക് _5 എണ്ണം
മഞ്ഞൾപ്പൊടി _ 1ടീസ്പൂൺ
ജീരകം _ ചെറിയ സ്പൂൺ
ചെറിയ ഉള്ളി _ 4
ഉപ്പ് ആവശ്യത്തിന്
കടുക്,ഉലുവ,ചുവന്നമുളക്,വേപ്പില,2ഉള്ളി _താളിക്കാൻ
മുളകു പൊടി കാശ്മീരി _1 ടീസ്പൂൺ

ചക്ക കുരു വൃത്തിയാക്കിരണ്ടാക്കി മുറിച്ച് ഉപ്പു ചേര്‍ത്ത് കുക്കറിൽ ഒരു Steam കൊടുത്തു മാറ്റി വയ്ക്കുക . മൺചട്ടിയിൽ ചെറിയകഷ്ണങ്ങൾ ആക്കി യ മാങ്ങയും ചെമ്മീന്‍ , വേവിച്ച ചക്ക കുരു ,ഉപ്പ് ,മഞ്ഞൾ ,പച്ചമുളക് എന്നിവ ചേര്‍ത്തു വേവിക്കുക. ഇതിലേയ്ക് തേങ്ങയും ജീരകവും മഞ്ഞൾപൊടി 2ഉള്ളി എന്നിവ നന്നായി അരച്ചതു ചേര്‍ത്ത് തീ കുറച്ചു വയ്ക്കുക .തിളപ്പിയ്ക്കരുത്.തിളവന്നുതുടങ്ങുമ്ബോൾ തീ off ചെയ്തു ഇളക്കുക.തിളച്ചാൽ പിരിയും.ശേഷം മുളകുപൊടി വിതറാതെ നടുക്ക് മാത്രം ഇടുക.ഇതിനുമുകളിലേയ്ക് കടുകുവറുത്ത് ഒഴിയകുക.ശേഷം ഇളക്കുക.

 

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu- ചക്ക കുരുവും ചെമ്മീനും മാങ്ങയും തേങ്ങ അരച്ചു വച്ചത് Ready 🙂

Indu Arun