ബീഫ് ഗ്രേവി Beef Gravy

ഒരു കിലോ ബീഫ് നുറുക്കി വൃത്തിയാക്കിയത്…ഒരു tsp മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂണ് കുരുമുളക് പൊടി,ഒരു tsp ഗരം മസാല പൊടി,ഒരു ചെറിയ ഗ്ലാസ് വെള്ളം, ആവശ്യത്തിനു ഉപ്പു ചേർത്തു ബീഫിന്റെ വേവനുസരിച്ചു(ഞാൻ 6 whistle വരെ വച്ചു) കുക്കറിൽ വേവിക്കുക…
2 ഇടത്തരം സവാള 100g ചെറിയ ഉള്ളി,3 പച്ചമുളക് അരിഞ്ഞു നന്നായി വഴറ്റുക പകുതിയാകുമ്പോൾ 20 വെളുത്തുള്ളി,2 വലിയ കഷ്ണം ഇഞ്ചി ഇവ നന്നായി ചതച്ചതുകൂടി ചേർക്കുക…അരമുറി തേങ്ങയുടെ പകുതി ചെറുതായി നുറുക്കി എണ്ണയിൽ വഴറ്റി ഇതിലേക്ക് ചേർക്കാം…കുറച്ചു കൂടി വഴന്നു കഴിഞ്ഞ് 2 ചെറിയ തക്കാളി അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക.
ഇതിലേക്ക് 2ടേബിൾ സ്പൂണ് കശ്മീരി മുളകുപൊടി,3 ടേബിൾ സ്പൂണ് മല്ലിപ്പൊടി,ഒരു tsp ഗരം മസാല,ഒരു tsp കുരുമുളക് പൊടി.ഇവയെല്ലാം separate കുറച്ചു വെളിച്ചെണ്ണയിൽ നന്നായി മൂപ്പിച്ചു വഴറ്റിയ കൂട്ടിലേക്ക്‌ ചേർക്കുക.
ഒന്നു എണ്ണ തെളിഞ്ഞു വരുമ്പോൾ flame ഓഫ് ചെയ്തു അല്പം തണുത്തിട്ടു മിക്സിയിൽ ഈ കൂട്ട് ഒന്നരച്ചെടുക്കുക.
നേരത്തെ കൂട്ട് ഉണ്ടാക്കിയ പാനിൽ അല്പം എണ്ണയൊഴിച്ചു കടുക്, 6ഒ7 ചെറിയഉള്ളി കുഞ്ഞായി അരിഞ്ഞതും കറിവേപ്പില,2വറ്റൽ മുളക് ഇവ താളിച് ഇതിലേക്ക് അരച്ചു വച്ച കൂട്ടും വേകിച്ച വച്ച ബീഫും ചേർത്തു നന്നായി ഇളക്കി കുറുകിയ ഗ്രേവി ആയി എണ്ണ തെളിയുമ്പോൾ flame ഓഫ് ചെയ്യുക.
NB: ഉപ്പ്,എരിവ് ഇഷ്ടത്തിന് കൂട്ടാം കുറയ്ക്കാം…കൂട്ട് അരയ്ക്കാതെയും ബീഫ് ചേർക്കാം..ഒടുവിൽ അല്പം കുരുമുളക് പൊടി മുകളിൽ വിതരിയെടുത്താൽ ഒന്നുകൂടി സൂപ്പർ.

Beef Gravy Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website