തേങ്ങാ കൊത്തു ചേർത്ത ബീഫ് ഫ്രൈ Beef Fry with Coconut Cuts

Beef Fry with Coconut Cuts
ആവശ്യം ഉള്ള സാധനങ്ങൾ

ബീഫ് – 1 കിലോ ചെറുതായി അരിഞ്ഞ് കഴുകി വെക്കുക
1)സവാള -3 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി അരച്ചത് -3 സ്പൂൺ
വെളുത്തുള്ളി അരച്ചത് -3 സ്പൂൺ
പച്ചമുളക് -4 എണ്ണം
2)മല്ലിപൊടി – 5 സ്പൂൺ
മുളക് പൊടി -2 സ്പൂൺ
കുരുമുളക് പൊടി – 2 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
ഗരം മസാല -2 സ്പൂൺ
3)ചെറിയുള്ളി -10 എണ്ണം
4)തേങ്ങാ കൊത്തു – 1/2 മുറി
ഉപ്പു /വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഒന്നാമത്തെ ചേരുവകൾ ഓരോന്നായി ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ ആയ പൊടികൾ എല്ലാം ചേർത്തു നന്നായി മൂത്തു വരുമ്പോൾ ബീഫും ഉപ്പും ചേർത്തു വെള്ളം ഒഴിക്കാതെ 6-7 വിസിൽ വരുന്ന വരെ വേവിക്കണം.
ഒരു പാനിൽ എണ്ണ ഒഴിച്ചു ചെറിയുള്ളിയും കറി വേപ്പിലയും തേങ്ങാ കൊത്തും ഇട്ടു നന്നായി വഴറ്റിയ ശേഷം വേവിച്ച ബീഫും ചേർത്തു brown കളർ ആവുന്ന വരെ വഴറ്റി വെള്ളം വറ്റിച്ചു ഫ്രൈ ആക്കി എടുക്കുക.