ബീഫ് ഫ്രൈ / Beef Fry

Beef Fry

ബീഫ് – 1 1/2 കിലോ
ഡാല്‍ഡ – 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 2 എണ്ണം
ഉള്ളി – 9 എണ്ണം
സവോള ചെറുത് – 2 എണ്ണം
ഇഞ്ചി – 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് – പാകത്തിന്

പാകം ചെയ്യേണ്ട വിധം

ബീഫ് വലിയ കഷ്ണങ്ങളാക്കിയ ശേഷം ഫോര്‍ക്കുപയോഗിച്ച് പരുവത്തിലാക്കുക. മൂന്നു ടേബിള്‍ സ്പൂണ്‍ സോയാസോസും ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അ/തിനു ശേഷം വേവിക്കുക. ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍ വഴറ്റി മൂക്കുമ്പോള്‍ ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website