അട മാങ്ങാ ഫിഷ്‌ കറി – Ada Manga Fish Curry

അട മാങ്ങാ ഫിഷ്‌ കറി – Ada Manga Fish Curry

ഇത് തേങ്ങ കറി എന്നോ മുളക് കറി എന്നോ വിളിച്ചോ അത് നിങ്ങടെ ഇഷ്ട്ടം പോലെ
അപ്പോൾ നമുക്ക് കാരിയത്തിലേക്ക് കടക്കാം
ആദ്യം നമ്മുടെ വീട്ടില് ഉള്ള ഫിഷ്‌ എടുത്തു വൃത്തിയാക്കി വക്കുക …
അട മാങ്ങാ എല്ലാര്ക്കും അറിയാല്ലോ പച്ച മാങ്ങാ വെയിലത്ത്‌ വച്ച് ഉണക്കിയത് അത് ആവശ്യതിനെടുത്തു കഴുകി മാറ്റി വക്കുക
ഇനി അരപ്പിനു ആവശ്യം ഉള്ള സാധാനങ്ങൾ .
മുളകുപൊടി …2 ടേബിൾ സ്പൂണ്‍
മല്ലിപൊടി ….1 ടേബിൾ സ്പൂണ്‍
മഞ്ഞ്പൊടി …1/2 സ്പൂണ്‍
ഉലുവ്പൊടി …ഒരു പിഞ്ച്
കറി ലീവേസ് ..
പച്ച മുളക് ….4 എണ്ണം
കുഞ്ഞു ഉള്ളി ….6 എണ്ണം
ഒരു കൈ ചിരകിയ തേങ്ങ ..
ആദ്യം മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞപ്പൊടി,ഉലുവപ്പൊടി എന്നിവ ഒരു പാനിൽ വച്ച് ച്ചുടാക്കുക അതിലേക്കു തേങ്ങ കൂടി ഇട്ടു മുപ്പിക്കുക ജസ്റ്റ്‌ തേങ്ങയുടെ പച്ച മണം മാറിയാൽ മതി ..അത് ചുടാരി കഴിയുപോൾ നല്ലപോലെ കുഞ്ഞു ഉള്ളി ചേർത്ത് അരച്ച് വക്കുക
ഇനി ഫിഷ്‌ കറി വയ്ക്കുന്ന ചട്ടി എടുത്തു ഈൗ അരപ്പ് അതിൽ ഒഴിച്ച് അതിൽ പച്ച മുളകും കറി ലീവേസ് അട മാങ്ങയും ഉപ്പും ചേർത്ത് വേകാൻ വക്കുക …അത് ഒന്ന് തിളച്ചു കഴിയുപോൾ ഫിഷ്‌ ഇടുക ….നല്ലപോലെ ഫിഷ്‌ വെന്തു കറി റെഡി ആയി എണ്ണയൊക്കെ തെളിഞ്ഞു കഴിയുപോൾ …വാങ്ങി വക്കുക ,അതിൽ ഇത്തിരി കടുകും, വറ്റൽമുളകും കൂടി താളിച്ച്‌ ഇട്ടാൽ അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *