കൊത്തു ചിക്കൻ (Kothu Chicken)

കൊത്തു ചിക്കൻ (Kothu Chicken)
By: Anu Thomas

ചിക്കൻ – 1.5 കിലോ (20-25 കഷണങ്ങളായി മുറിക്കുക)
മുളക് പൊടി – 2 ടേബിൾ സ്പൂൺ (കാശ്മീരി + സാദാ )
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ
പെരും ജീരകം പൊടി – 1 ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
സവാള – 4
പച്ച മുളക് – 4
തക്കാളി – 3
വെള്ളം -1.5 കപ്പ്‌

ചിക്കൻ കഷണങ്ങളിൽ പൊടികളും ,പേസ്റ്റും,ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.ഇതിൽ വെള്ളം ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഗ്രേവിയിൽ നിന്ന് മാറ്റി വെക്കുക.അത് തണുത്തു കഴിഞ്ഞാൽ എല്ലിൽ നിന്നും പിച്ചി എടുത്തു വെയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,പച്ച മുളക് , കറി വേപ്പില വഴറ്റുക. സവാള ഗോള്ടെൻ ബ്രൌൺ ആകുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക.അത് വഴന്നു കഴിഞ്ഞാൽ മാറ്റി വെച്ചിരിക്കുന്ന ഗ്രേവി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.മല്ലിയില അരിഞ്ഞു ചേർത്ത് ഓഫ്‌ ചെയ്യാം.