Parippu Vada
ചേരുവകള്‍
കടല പരിപ്പ് ( ചന്ന ദാല്‍ ) – 1 കപ്പ്
സവോള – 1 എണ്ണം
ഇഞ്ചി – 1 എണ്ണം, മീഡിയം വലുപ്പത്തില്‍
പച്ചമുളക് – 3 എണ്ണം
വറ്റല്‍ മുളക് – 2, 3 എണ്ണം ചെറുതായി കീറിയത്
മഞ്ഞള്‍പൊടി – (1/4) ടിസ്പൂണ്‍
കായപ്പൊടി – (1/4) ടിസ്പൂണ്‍
പെരുംജീരകം പൊടിച്ചത് – (1/2) ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വേപ്പില – 3 ഇതള്‍
തയ്യാറാക്കുന്ന വിധം
കടല പരിപ്പ് രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിർത്തു വക്കുക .
കുതിർന്ന പരിപ്പ് ചതച്ചെടുക്കുക .പേസ്റ്റ് രൂപത്തിലാകാതെ പ്രത്യേകം ശ്രദ്ധിക്കണം.
സവോള, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറിയ കഷങ്ങള്‍ ആയി അരിഞെടുക്കുക
.ഇതെല്ലം കൂടി പരിപ്പില്‍ ഇട്ടു മിക്സ് ചെയുക. മഞ്ഞള്‍പൊടിയും , കായപ്പൊടി , പെരുംജീരകം പൊടിച്ചത് ,വറ്റല്‍ മുളക് , ആവശ്യത്തിന് ഉപ്പ് , ഇതെല്ലാംകൂടി നന്നായി മിക്സ് ചെയുക.
ചെറിയ ഉരുളകളായി ഈ കൂട്ട് ഉരുട്ടി എടുകുക .അതിനു ശേഷം അത് കൈവെള്ളയില്‍ പരത്തി ചൂടായ വെളിച്ചെണ്ണയില്‍ ഇടുക. (പരത്താന്‍ തുടങ്ങുന്നതിനു മുന്‍പ് കൈ, പതുക്കെ വെള്ളത്തില്‍ മുക്കി എടുക്കണം).
ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഇത് വെളിച്ചണ്ണയില് നിന്നും കൊരിയെടുകവുന്നതാണ് .
നല്ല ചൂടന്‍ പരിപ്പുവട റെഡി