Soft Chappathi Rajma Masala – സോഫ്റ്റ് ചപ്പാത്തിയും രാജ്മാ മസാലയും
ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ ഒരുമുട്ടകൂടി മാവിൽ ചേർക്കുക നല്ല ചപ്പാത്തി നല്ല സോഫ്റ്റാകും
രാജ്മാ 4 മണിയ്ക്കൂർ വെള്ളത്തിൽ കുതിർത്തത് ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ വേവിയ്ക്കുക കുറച്ചുതേങ്ങാ തിരുമി തീയലിനുവറക്കുന്നതു പോലെ വറക്കുക തേങ്ങാമൂത്തു വരുമ്പോൾ മുളകുപൊടിയും ഗരം മസാലയും ചേർത്ത് തണുത്തതിനു ശേഷം വെള്ളം ഒഴിയ്ക്കാതെ അരച്ചെടുക്കുക
ചീനചചട്ടിയിൽ എണ്ണചൂടാക്കി ജീരകംപൊട്ടിച്ച് അതിൽ സാവാള അരിഞ്ഞതും കൊച്ചുഉള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചതും ചേർത്ത് വഴറ്റുക അതിൽ ഒരു തകകാളികൂടി ചേർത്ത് കഴിഞ്ഞ് അരച്ചു വെച്ച തേങ്ങാകൂട്ടും രാജ്മയും ചേർത്ത് കുറുകി വരുമ്പോൾ അൽപ്പം കസൂരി മേത്തി ( ഉലുവാ ഇല ) ചേർക്കുക. മല്ലി ഇല ആയാലും മതി. നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കുക