Egg Noodles
എന്നും ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഇടയ്ക്ക് അയൽ രാജ്യത്തേക്കു കൂടെ എത്തി നോക്കാറുണ്ടോ? ഞാൻ ചെയ്യാറുണ്ട്.
ഭക്ഷണകാര്യത്തിലും ഗ്ലോബലൈസേഷൻ! അതാണെന്റെ സ്വപ്നം
ആവശ്യമുള്ള സാധനങ്ങൾ
എഗ്ഗ് നൂഡിൽസ് (മാഗിയല്ല) – 300 ഗ്രാം പായ്ക്കറ്റ്
മുട്ട – 4
സവാള – 2 മീഡിയം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 3 നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – വലുതാണെങ്കിൽ 2 അല്ലി ചെറുതായി അരിഞ്ഞത്
കുരുമുളക് പൊടി – (വൈറ്റ് or ബ്ലാക്ക്) അര ടീ സ്പൂൺ
ലൈറ്റ് സോയ സോസ് – 1.5 ടീ സ്പൂൺ
Spring onion – 1 ടേ . സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – 3 ടേ. സ്പൂൺ
ഒലീവ് ഓയിൽ – 2 ടേ. സ്പൂൺ
ആദ്യം തന്നെ ആവശ്യത്തിന് വെള്ളം ചൂടാക്കി അൽപം ഉപ്പും എണ്ണയും ഇതിലേക്ക് ഒഴിച്ച് നൂഡിൽസ് തിളപ്പിക്കുക.
മുട്ടയിൽ അൽപം ഉപ്പും കുരുമുളക് പൊടിയും ഇട്ടടിച്ച് കൊത്തിപൊരിച്ച് മാറ്റിവെക്കുക.
മുക്കാൽ വേവാവുമ്പോൾ അരിച്ച് പച്ചവെള്ളത്തിൽ കഴുകി മാറ്റി വെയ്ക്കുക.
ഇനി അടുപ്പത്ത് ഒരു ചീനച്ചട്ടി വച്ച് ചൂടാവുമ്പോൾ അതിലേക്ക് ഗാർലിക് ഇട്ട് മൂത്താലുടനെ സവാള, പച്ചമുളകിട്ട് മീഡിയം ഹൈയിൽ ഫ്രൈ ചെയ്യുക. ഉള്ളി അധികം കുക്ക് ആവണ്ട. കറുമുറാ വേണം അൽപം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, സോയ സോസ്, കുരുമുളകുപൊടി ഇട്ട് പൊരിച്ചു വച്ച മുട്ടയും ഇട്ട് ഹൈ ഫ്ലേമിൽ ഒന്നു ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ച നൂഡിൽസിട്ട് നല്ലപോലെ മിക്സ് ചെയ്യുക. രണ്ടു ഫോർക്ക് വച്ച് ചെയ്യുന്നതാവും എളുപ്പം. മിക്സായാൽ Spring onion ഇട്ട് തീ ഓഫാക്കുക
കുറിപ്പ്:
പച്ചക്കറികൾ വേണ്ടവർക്ക് ചേർക്കാം.
അതേപോലെ ഇഞ്ചി, അജ്നോമോട്ടോ ഇതൊക്കെ ഓപ്ഷണലാണ്.
Spring onion ഇഷ്ടമല്ലാത്തവർക്ക് അതുപേക്ഷിക്കാം. എനിക്കതില്ലാതെയാ ഇഷ്ടം.