Masala Kozhukatta
ചേരുവകൾ
വറുത്ത അരിപ്പൊടി 1 ഗ്ലാസ്സ്
ചെറിയ ഉള്ളി / സവാള അരിഞ്ഞത് 4 ടേമ്പിൾ സ്പൂൺ
വറ്റൽ മുളക് ചതച്ചത് ആവശ്യത്തിന്
വെളിച്ചെണ്ണ 2 1/2 ടേബിൾ സ്പൂൺ
കടുക് 1/2 ടി സ്പൂൺ
ജീരകം 1 നുള്ള്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
1 1/4 ക്ലാസ്സ് വെളളം ആവശ്യത്തിന് ഉപ്പും, എടുത്ത് വച്ചിരിക്കുന്ന വെളിച്ചണ്ണയിൽ നിന്ന് 2 ടി സ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കി തിളപ്പിക്കുക.തിളച്ച് വരുമ്പോൾ തീ കുറച്ച് വച്ച് ഇതിലേക്ക് പൊടിയിട്ട് ഇളക്കി തീ ഓഫ് ചെയ്യുക.
ഒരു വിധം തണുക്കുമ്പോൾ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ആവിയിൽ വേവിച്ച് എടുക്കുക
ഒരു പാൻ വച്ച് ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാമ്പോൾ കടുക്, ജീരകം പൊട്ടിക്കുക. ശേഷം ഉള്ളി, വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചേർത്ത് മൂത്ത് വരുമ്പോൾ കൊഴുക്കട്ട ഇതിലേക്കിട്ട് മിക്സ് ചെയിത് തീ ഓഫ് ചെയ്യാം