ബീഫ് നമ്മുടെ കുട്ടനാടൻ സ്റ്റൈലിൽ ആയിക്കോട്ടെ
1.ബീഫ് 1 കിലോ
2.കൊച്ചുള്ളി ചെറുതായി ചതച്ചത് – 2 കപ്പ്
3.വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
4.ക്റിവേപ്പിലാ – 2 തണ്ടു
5.ചതച്ച വറ്റൽ മുളക് – 1 1/2 tbl സ്പൂൺ
6.മല്ലിപൊടി – 1 ടീ സ്പൂൺ
7.മുളകുപൊടി 1/2 ടീ സ്പൂണ്‍.
8.കുരുമുളക് പൊടി- 2 ടീ സ്പൂൺ
9.ഗരം മസാല – 1 ടീ സ്പൂൺ
10.മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
11.തേങ്ങാ കൊത്തു – 1 കപ്പ്
12.വിനാഗിരി – 1 tbsp(നാരങ്ങ നീര് 1എണ്ണം)
13.വെളിച്ചെണ്ണ-4 ടേബിള്‍ സ്പൂണ്‍.
14.ഉപ്പ്(പാകത്തിന്)
നമ്മുടെ ബീഫ് ചെറുതായി അരിഞ്ഞത് 4,,5 ചേരുവകള്‍ ഒഴികെ മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക.എന്നിട്ട് ഒരു ചട്ടിയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ
അടി കട്ടിയുള്ള ഒരു ചീനചട്ടിയോ ഫ്രയിങ് പാനോ വച്ച് വെളിച്ചെണ്ണ പാകത്തിന് ഒഴിച്ച് കറിവേപ്പിലയും ചതച്ച വറ്റല്‍ മുളകും ഇട്ട് മൂപ്പിക്കുക,
ഇതിലൊട്ടു വേവിച്ചു വച്ച ബീഫ് ഇട്ടു ഇളക്കിക്കോ.. ഇനി തീ കുറച്ചു വച്ച് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നന്നായി ഇളക്കണം.
ബീഫ് മൊരിഞ്ഞു നല്ല കറുത്ത കളർ ആവുമ്പോ നിർത്താം.ബീഫ് ഫ്രൈ റെഡി
Kuttanadan Style Beef Fry Ready