Vendakka Mappas
വെണ്ടയ്ക്ക – അരക്കിലോ
സവാള – 1 എണ്ണം
ചെറിയുള്ളി – 4 എണ്ണം
തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ – 1 ½ കപ്പ്
രണ്ടാം പാല്‍ – ½ കപ്പ്
പച്ചമുളക് – 6 എണ്ണം
മുളകുപൊടി- ½ ടീ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – ½ ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീ സ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില
വെണ്ടക്ക നന്നായി കഴുകി തുടച്ചു ചെറുതായി വട്ടത്തില്‍ അരിഞ്ഞെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും പച്ചമുളകുമിട്ട് നല്ലപോലെ വഴറ്റിയെടുക്കുക.
ഇതിലേക്ക് വെണ്ടക്ക ചേര്‍ത്തു വീണ്ടും നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
വെണ്ടക്കയുടെ വഴു വഴുപ്പ് കുറച്ചു മാറിക്കഴിയുമ്പോള്‍ , മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ഇതിലേക്ക് ചേര്‍ത്തു നന്നായി യോജിപ്പിക്കുക .
ഇത് അല്‍പനേരം ഇളക്കിയ ശേഷം തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്തു മൂടി വെച്ചു 10-15 മിനുറ്റ് നേരം വേവിക്കുക.
നല്ലപോലെ തിളച്ച് കറി വെന്തുകഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കി ചെറുതായൊന്ന് ചൂടായി വരുമ്പോള്‍ വാങ്ങി വയ്ക്കാം.
കടുക്, ചെറിയ ഉള്ളി, ചുവന്ന മുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയില്‍ ചേര്‍ക്കുക.