ആദ്യം തന്നെ കടായി മസാല ഉണ്ടാക്കിയെടുക്കണം.
കടായി മസാല ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
മല്ലി 1 ടേബിൾ സ്പൂൺ
പെരുഞ്ചീരകം 1 ടീസ്പൂൺ
ജീരകം 1 ടീസ്പൂൺ
ഉണക്ക മുളക് 3
കുരുമുളക് ½ ടീസ്പൂൺ
ഇത്രയും നന്നായി വറുത്തെടുക്കണം.
എണ്ണ ഒഴിച്ച് അല്ല വറുത്തെടുക്കേണ്ടത് .
നല്ല മൂത്ത മണം വരുന്ന സമയം stove ഓഫ് ചെയ്ത് കഴിഞ്ഞ് പൊടിച്ചെടുക്കുക . അത് നമ്മൾക്ക് മാറ്റിവയ്ക്കാം.
അടുത്തതായി ഇതിനുവേണ്ടിയുള്ള ഗ്രേവി തയ്യാറാക്കി എടുക്കുക .
ഗ്രേവി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
എണ്ണ 3 ടേബിൾ സ്പൂൺ
സവാള 2
വെളുത്തുള്ളി 3
ഇഞ്ചി ചെറിയ ഒരു കഷ്ണം
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
തക്കാളി ഒരു വലുത്
വെള്ളം കാൽ കപ്പ്
ഒരു pan ചൂടാക്കാൻ ആയി വയ്ക്കാം.അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇവിടെ ഞാൻ സൺഫ്ലവർ ഓയിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കരുത്. സവാള വഴന്നു കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
ഇഞ്ചി വെളുത്തുള്ളി നല്ല മൂത്ത മണം വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്തു കാൽക്കപ്പ് വെള്ളമൊഴിച്ച് അടച്ചുവെച്ച് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കുക.
തക്കാളി നന്നായി വെന്തു ഉടഞ്ഞു കഴിഞ്ഞാൽ stove ഓഫ് ചെയ്ത് ചൂടാറുമ്പോൾ ഇതും നന്നായി അരച്ച് പേസ്റ്റ് പോലെ ആക്കി വയ്ക്കുക.
ഇനി നമുക്ക് കടായി പനീർ റെഡി ആക്കി എടുക്കാം.
കടായി പനീർ റെഡി ആക്കാൻ ആവശ്യമായ സാധനങ്ങൾ
എണ്ണ 2 ടേബിൾസ്പൂൺ
കറുവപ്പട്ട ഒന്ന്
ഗ്രാമ്പൂ-2
ഏലയ്ക്ക-2
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
കശ്മീരി മുളകുപൊടി കാൽ ടീസ്പൂൺ
സവാള ഒന്ന്
ക്യാപ്സിക്കം-1
വെള്ളം
ഉപ്പ്
പഞ്ചസാര ഒരു ടീസ്പൂൺ
പനീർ 200 ഗ്രാം
മല്ലിയില ചെറുതായി അരിഞ്ഞത്
ഉലുവയില ഉണക്കിയത്.
ഒരു കടായി ചൂടാക്കാൻ ആയി വയ്ക്കാം.അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തിട്ട് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക വറ്റൽമുളക് എന്നിവ ചേർത്ത് ഒന്നു മൂപ്പിക്കുക.അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്തു കൊടുക്കാം.(ഇപ്പോൾ നമ്മൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുന്നത് നമ്മുടെ കറിക്ക് ഒരു കളർ കിട്ടാൻ വേണ്ടിയാണ് നന്നായി flame കുറച്ചു വെച്ചിട്ട് വേണം ഈ പൊടികൾ ചേർത്തു കൊടുക്കാൻ.) പൊടികൾ ഒന്നു മൂത്താൽ അതിലേക്ക് സവാളയും കാപ്സിക്കവും ക്യൂബ്സ് അയി മുറിച്ചത് ഇട്ടു കൊടുക്കാം. അതൊന്നും വാടി കഴിഞ്ഞാൽ അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന ടൊമാറ്റോ പേസ്റ്റ് ചേർത്ത് കൊടുക്കാം കൂടാതെ നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന കടായി മസാല രണ്ട് ടേബിൾസ്പൂൺ കൂടെ അതിലേക്ക് ചേർത്തു കൊടുക്കാം.
അതു നന്നായി ഒന്നു മിക്സ് ചെയ്തു കഴിഞ്ഞിട്ട് അതിലേക്ക് കറിക്ക് ആവശ്യമായിട്ടുള്ള വെള്ളം ചേർത്ത് കൊടുക്കുക.ഉപ്പ് ചേർക്കുക.ഒരു ടീ സ്പൂൺ പഞ്ചസാര കൂടി ചേർക്കുക(പഞ്ചസാര ഓപ്ഷണൽ ആണ് ചെറിയൊരു മധുരം വരാൻ വേണ്ടിയിട്ടാണ് പഞ്ചസാര ചേർത്തിരിക്കുന്നത്) ഇത് അടച്ചു വച്ച് രണ്ട് മിനിറ്റ് വേവിക്കുക കുറുകി വരുമ്പോൾ അതിലേക്ക് ചെറിയ ക്യൂബ് ആയി കട്ട് ചെയ്ത് പനീർ ചേർത്തുകൊടുക്കാം മല്ലിയിലയും ഉലുവ ഇല ഉണക്കിയതും ചേർത്ത് തിളച്ച് വരുമ്പോൾ സ്റ്റോവ് off ചെയ്യാം ഇത്രയും ഉള്ളൂ.നമ്മുടെ കടായി പനീർ റെഡി ആയിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണം.
വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യാൻ മറക്കല്ലേ.
https://youtu.be/0gVhIIVZu5c
വന്ദന അജയ്????