Banana Cake
മൈദ: 1 കപ്പ്
മുട്ട: 2
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 tea spoon
ഉരുക്കിയ വെണ്ണ : 1/2 cup
പാൽ: 2 ടേബിൾ സ്പൂൺ
ഫിലിപ്പൈൻസ് ബനാന / റോബെസ്റ്റ പഴം: 1 വലുത് നന്നായി പഴുത്തത്.
പഞ്ചസാര : 1 ടേബിൾ സ്പൂൺ
ബട്ടർ പേപ്പർ
ഓവൻ 160 C 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
പൊടിച്ച പഞ്ചസാരയും , ഉരുക്കിയ വെണ്ണയും മുട്ടയും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് പകുതി പഴം നന്നായി ഉടച്ചു ചേർക്കുക. ബാക്കി പകുതി വട്ടത്തിൽ അരിഞ്ഞു വെക്കുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു . ആവിശ്യമെങ്കിൽ ഇടക്ക് പാലും ചേർത്ത് മിക്സ് ചെയ്യുക
വാനില എസ്സെൻസ് ചേർക്കുക
ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ച് കുറച്ചു ബട്ടർ തേക്കുക. ഇതിന്റെ മുകളിൽ ആയി വട്ടത്തിൽ അരിഞ്ഞ പഴം നിരത്തുക.
ശേഷം പഞ്ചസാര വിതറുക
ഇനി തയ്യാറാക്കിയ കേക്ക് ബാറ്റർ കേക്ക് ടിന്നിൽ ഒഴിച്ച് 160 C ഇൽ 25 മുതൽ 30 മിനിറ്റ് ബേക്ക് ചെയ്യുക
ശേഷം ഒരു ടൂത് പിക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി
കേക്ക് പുറത്തെടുത്തു ഒരു 20 മിനിറ്റ് തണുക്കാൻ വെക്കുക.
അതിനു ശേഷം ഒരു പ്ലേറ്റ് കേക്ക് ടിന്നിന്റെ മുകളിൽ കമഴ്ത്തി വെച്ച് കേക്ക് പ്ലേറ്റിലേക്കു തിരിച്ചു ഇടുക
നന്നായി തണുത്തതിനു ശേഷം കട്ട് ചെയ്യാം