Kappa Biriyani with Egg and Vegetables – കപ്പബിരിയാണി വിത് എഗ്ഗ് ആന്റ് വെജിറ്റബിൾസ്
ബീഫും ബോട്ടിയുമാണല്ലോ “കപ്പബിരിയാണി” എന്ന് പറയുമ്പോൾ ഓർമ്മവരിക.
ഇതൊരു പുതിയ പരീക്ഷണമാണു.
മുട്ട ഒഴിവാക്കിയാൽ
വെജിറ്റബിൾ കപ്പബിരിയാണി ആക്കാവുന്ന ഒന്ന്.
റെസിപി കൂടെയുണ്ടേ.
എല്ലാവരും പരീക്ഷിച്
അഭിപ്രായം പറയണം ട്ടോ.
കപ്പ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞത് ഒരുകപ്പ്.
മുട്ട പതപ്പിച്ചത് മൂന്ന്.
സവാള ഇടത്തരം ക്യൂബ്സ് ആക്കി മുറിച്ചത് ഒരെണ്ണം വലുത്.
തക്കാളി കഷ്ണങ്ങളാക്കിയത് ഒന്ന് വലുത്.
ക്യാരറ്റ് കനം കുറച്ച് അരയിഞ്ച് നീളത്തിലരിഞ്ഞത് ഒന്ന് വലുത്.
ക്യാപ്സിക്കം ഇടത്തരം കഷ്ണങ്ങളാക്കിയത് ഒന്ന് വലുത്.
പച്ചമുളക് ഓരോന്നും നാലുകഷ്ണങ്ങളാക്കി മുറിച്ചത് അഞ്ചെണ്ണം.
ഉണക്കമുളക് നാലായി കീറിയത് രണ്ടെണ്ണം.
ചിക്കൻ മസാല അര ടീസ്പൂൺ.
ചുവന്ന മുളകുപൊടി അര ടീസ്പൂൺ.
ഉപ്പ് ആവശ്യത്തിനു.
വെളിച്ചെണ്ണ ആവശ്യത്തിനു.
വേപ്പില ഒരുതണ്ട്.
ജിഞ്ചർ ഗാർലിക് പേസ്റ്റ് അര ടീസ്പൂൺ.
നോൺസ്റ്റിക് പാൻ ചൂടാകുമ്പോൾ സവാളയും, പച്ചമുളകും,
വേപ്പിലയും, ക്യാരറ്റും ചേർത്ത് വഴറ്റുക.
ഉപ്പ്, ജിഞ്ചർ ഗാർലിക് പേസ്റ്റ്
എന്നിവ ചേർത്തിളക്കുക.
ശേഷം ക്യാപ്സിക്കവും,
തക്കാളിയും ചേർക്കുക. ഇളക്കിക്കൊണ്ടിരിക്കെ മുളകുപൊടിയും, മസാലയും
ചേർത്ത് നന്നായിളക്കുക.
ഇതിലേക്ക് പതപ്പിച്ച മുട്ട ചേർത്ത് ചെറുതീയിൽ മെല്ലെ ഇളക്കി മിക്സ് ചെയ്യുക.
മുട്ട ദ്രാവകരൂപത്തിൽനിന്ന് അൽപം മാറിവരുമ്പോൾ കപ്പ ചേർത്ത് നന്നായി തവികൊണ്ട് മിക്സ് ചെയ്യുക.
തീ വളരെ കുറഞ്ഞരീതിയിൽ വച്ച് മൂന്ന് മിനുറ്റ് നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
അധികം ഡ്രൈ ആകും മുൻപ് വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം.