ജിലേബി – Jilebi
ചേരുവകൾ
ഉഴുന്ന്. 2 കപ്പ്
പഞ്ചസാര 2കപ്പ്
വെള്ളം. 1/2 കപ്പ്
റോസ് വാട്ടർ 2 ടേബിൾ സ്പൂൺ
ഓറഞ്ച് ഫൂഡ് കളർ 1/4ടീസ്പൂൺ
എണ്ണ . വറുക്കാൻ ആവശൃത്തിന്
ആദൃം ഉഴുന്ന് 1-2മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ലേശം വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
ഒരുപാട് ലൂസ് ആയി പോകരുത്. ദോശ മാവിനേ കഴിഞ്ഞും കട്ടി വേണം. ഇതിൽ അല്പം ഉപ്പു കൂടി ചേര്‍ക്കുക. ഉഴുന്ന് അരച്ച് അധികം സമയം വെയ്ക്കാൻ പാടില്ല. ഇത് ഒരു piping bag ൽഒഴിച്ച് ചൂടായ എണ്ണ യിൽ ചുറ്റിച്ച് ഒഴിച്ച് വറുത്തു കോരുക. Piping bag ഇല്ലെങ്കിൽ ഒരു plastic coveril ഒഴിച്ച് ചരിച്ചു പിടിച്ച് താഴത്തെ end cut ചെയ്താൽ മതി.
ഇനി പഞ്ചസാര പാനി തയ്യാറാക്കാം
2കപ്പ് പഞ്ചസാരയിൽ 1/2 കപ്പ് വെള്ളവും ചേർത്ത് പാനി ആക്കുക. നൂൽ പരുവം ആകേണ്ട. കൈ കൊണ്ടു തൊട്ടു നോക്കുമ്പോൾ ഒട്ടുന്ന പരുവം മതി. ഇതിലേക്ക് റോസ് വാട്ടറും കളറും ചേർത്ത് വെക്കുക. ഇതിലേക് വറുത്ത് വെച്ചിരിക്കുന്ന ജിലേബി ഓരോന്നായി മുക്കി soak ചെയ്ത് എടുക്കുക. നല്ലതു പോലെ പാനി ജിലേബി യിൽ പിടിക്കണം. ജിലേബി തയ്യാർ.