പൂരിയും.. പട്ടാണി മസാല കറിയും Poori with Green Peas Masala Curry
ആവശ്യത്തിന് ഗോതമ്പപ്പൊടി എടുത്ത് അതിലേക്ക് 2 ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. പൂരിയിൽ എണ്ണ കുടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഉപ്പിട്ട ഇളം ചൂടുവെള്ളം കുറേശ്ശെ തളിച്ച് കുഴച്ചെടുക്കുക. ഇത് അര മണിക്കൂർ മൂടി വെച്ച ശേഷം പൂരി ഉണ്ടാക്കാം. പൂരി പരത്തിയ ശേഷം നല്ലപോലെ ചൂടായ എണ്ണയിലേക്ക് ഇട്ട് സൈഡ് ഒന്ന് കൈയ്യിൽ വച്ച് മെല്ലെ പ്രസ്സ് ചെയ്ത് കൊടുത്താൽ പൂരി പൊങ്ങി വരും: ‘ അപ്പോ പൂരി റെഡി ട്ടോ.
പട്ടാണിമസാല കറി
തലേദിവസം വെള്ളത്തിൽ കുതിർത്തു വച്ച പട്ടാണി കഴുകി കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ശേഷം.കൈയിൽ കൊണ്ട് ഒന്ന് ഉടച്ചു വെക്കുക ‘ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കടുക് – മുളക് – കറിവേപ്പില ഇട്ട ശേഷം ഒരു സവാള നീളത്തിൽ .കനം കുറച്ച് അരിഞ്ഞതും ..’ മൂന്നോ നാലോ വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. ശേഷം ഒരു തക്കാളി പ്യൂരി ആക്കിയത് ചേർത്ത് വഴറ്റുക. ഇതിലേക്ക് അരടീ മഞ്ഞൾ പൊടി.. മുക്കാൽ ടീ മുളകുപൊടി.. 2 ടീ മല്ലിപ്പൊടി, കാൽ ടീ ഇറച്ചി മസാല പൊടി ചേർത്ത് വഴറ്റിയ ശേഷം വേവിച്ച പട്ടാണി ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും, ചേർത്ത് തിളച്ചാൽ തീ ഓഫ് ചെയ്യാം.