ബീഫ്: എല്ലില്ലാത്തത് അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ
ഗരം മസാല പൊടി : 1 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിന്
മൈദ : ഒന്നര കപ്പ്
മുട്ട : 1
ഉപ്പ്: പാകത്തിനു
വെള്ളം: ആവശ്യത്തിന്
തേങ്ങ പാല് : 1/2കപ്പ്
മുട്ട : 2
കുരുമുളക് പൊടി: കുറച്ച്
ഉപ്പ് : പാകത്തിനു
ബീഫ് നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ബീഫ് വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക.
മൈദയും മുട്ടയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. അല്ലെങ്കിൽ ദോശമാവിന്റെ അയവില്‍ മാവുണ്ടാക്കുക. ചെറിയ ഉരുളകൾ ആക്കി ചപ്പാത്തി ഉണ്ടാകുക അല്ലെങ്കിൽ ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഓരോ തവി മാവൊഴിച്ച് ദോശപോലെ ചുട്ടെടുക്കുക.
ഒരു പാത്രത്തില്‍ 2 മുട്ടയും , തേങ്ങപാലും കുറച്ചു കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക.
ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.ചുട്ടെടുത്ത ദോശ അല്ലെങ്കിൽ ചപ്പാത്തി ഈ മുട്ട തേങ്ങ പാൽ കൂട്ടില്‍ മുക്കി എണ്ണ തടവിയ പാത്രത്തില്‍ വെക്കുക. ശേഷം കുറച്ചു ബീഫ് മസാല നിരത്തുക. മീതെ ദോശ / ചപ്പാത്തി വെക്കുക. വീണ്ടും കുറച്ചു മസാല നിരത്തുക. ഈ രീതിയില്‍ ഓരോ ദോശയും / ചപ്പാത്തിയും മുകളിൽ മസാലയും ആയി അടുക്കി വെക്കുക. താഴെയും ഏറ്റവും മുകളിലും ദോശ / ചപ്പാത്തി ആവണം. ബാക്കിയുള്ള മുട്ട പാത്രത്തിന്റെ സൈഡിലൂടെയും മുകളിലും ആയി ഒഴിച്ചുകൊടുക്കുക. ചെറിയ തീയില്‍ 15 മിനുട്ട് വേവിച്ചെടുക്കുക. ശേഷം സാവദാനം ഒരു പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകൾ ഭാഗം താഴെ വരും വിധം വീണ്ടും Beef Chattipathiri – ബീഫ് ചട്ടിപത്തിരി പാത്രത്തിലേക്ക് ഇട്ട് ഒരു 10 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക.