ഇടിച്ചക്ക/ കൊത്തച്ചക്ക സബ്ജി Tender Jackfruit Dry Curry
ഇടിച്ചക്ക
സവാള/ചുമന്നുള്ളി – നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്
മല്ലിപ്പൊടി
മുളകുപൊടി
മഞ്ഞൾ പൊടി
ഗരം മസാല പൊടി
കറിവേപ്പില
മല്ലിയില
കടുക്
ഉപ്പു
എണ്ണ
ആദ്യമായി ചക്ക വൃത്തിയാക്കി ചെറിയ കഷണങ്ങൾ ആക്കുക.
എന്നിട്ട് ഒരു പാനിൽ അല്പം എണ്ണ (വെളിച്ചെണ്ണ ആണ് നല്ലത്) ഒഴിച്ചു ചെറുതായി (ചെറിയ brown കളർ) വറുത്തു കോരി വക്കുക.
എന്നിട്ട് അതേ പാനിൽ അല്പം കൂടെ വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി വഴറ്റി അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്കു മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി ചേർത്തു നന്നായി ചൂടായി മസാലയുടെ പച്ച മണം മാറിയതിന് ശേഷം വറുത്തു വച്ചിരിക്കുന്ന ചക്ക അതിലേക്കു ചേർത്ത്, കുറച്ചു വെള്ളം ഒഴിച്ച് , ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ശേഷം ഗരം മസാല ചേർക്കുക. അതിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർത്ത്, മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക. (ചപ്പാത്തി ക്കു നല്ല കോമ്പിനേഷൻ ആണ്)