ചിക്കൻ – അര കിലോ
ഉലുവയില (മേത്തി ) – 1 കപ്പ് ( തണ്ട് മാറ്റി ഇലകൾ മാത്രം )
സവാള നേരിയതായി അരിഞ്ഞത് – 1
തക്കാളി – 1
തൈര് – 2 ടേബിൾസ്പൂണ്‍
പച്ചമുളക് – 2
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 4-5 അല്ലി
മഞ്ഞൾപൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 2 ടേബിൾ സ്പൂണ്‍
മല്ലിപൊടി – 2 ടേബിൾസ്പൂണ്‍
പെരുംജീരകം – അര ടീസ്പൂണ്‍
ഏലയ്ക്ക – 3
ഗ്രാമ്പൂ – 2
കറുവാപ്പട്ട – 1 കഷ്ണം
പറങ്കിയണ്ടി അരച്ചത് – 2 ടേബിൾസ്പൂണ്‍
എണ്ണ – 3 ടേബിൾസ്പൂണ്‍
ഉപ്പു – ആവശ്യത്തിന്
പെരുംജീരകം, ഏലയ്ക്ക, ഗ്രാമ്പൂ , കറുവപ്പട്ട ഇവ മയത്തിൽ അരച്ചെടുക്കുക. പച്ചമുളക് ,
ഇഞ്ചി, വെളുത്തുള്ളി ഇവയും അരച്ചുവെയ്ക്കുക. സവാള ഒരു ടേബിൾസ്പൂണ്‍ എണ്ണയിൽ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു അരച്ചെടുക്കുക. ഇത് തൈരുമായി ചേർത്ത് മാറ്റിവെയ്ക്കുക. ഉലുവയില ( അല്പം വെള്ളമൊഴിച്ച് 5 മിനിറ്റ് വേവിച്ചു വെള്ളം ഊറ്റി വെയ്ക്കുക. 2 ടേബിൾസ്പൂണ്‍എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ചു അരച്ച് വെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ അരച്ചതും ചേർത്ത് വഴറ്റുക. ശേഷം മസാല അരച്ചത് വഴറ്റുക. തക്കാളി നേരിയതായി അരിഞ്ഞതും വഴറ്റുക.ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി,. മല്ലിപൊടി ഇവ ചേർത്ത് ഇളക്കി പച്ചമണം മാറിയ ശേഷം തൈര്-സവാള മിശ്രിതം ചേർക്കുക. ഇനി ചിക്കൻ കഷ്ണങ്ങൾ ചേർക്കുക.നന്നായി ഇളക്കി അല്പം വെള്ളം ഒഴിച്ച് അടച്ച് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ പറങ്കിയണ്ടി അരച്ചതും പിന്നെ ഉലുവയിലയും ഉപ്പും ചേർത്ത് വീണ്ടും അടച്ചു വെച്ച് വേവിക്കുക. വെന്ത ശേഷം ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ചൂടോടെ ഉപയോഗിക്കുക
ചിക്കൻ മേത്തി മസാല – Chicken Methi Masala Ready