ചേരുവകൾ
1. ബീഫ് എല്ലില്ലാതെ – 500 g( ചെറുതായി അരിഞ്ഞത്)
2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g
3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g
4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത്
5. മുളക് പൊടി – 4 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് )
6. മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
7. ഗരം മസാല പൊടി – 1 1/2 ടിസ്പൂൺ
8. കുരുമുളക് പൊടി – 2 ടിസ്പൂൺ
9.പെരുംജീരകപ്പൊടി – 2ടിസ്പൂൺ
10. കായം – ഒരു ചെറിയ കഷ്ണം
11. ഉലുവാപ്പൊടി – 1/4ടിസ്പൂൺ
12. ഇഞ്ചി വെളുത്തുള്ളി -പേസ്റ്റ് 2 ടി സ്പൂൺ
13 .എണ്ണ വറുക്കാൻ ആവശ്യത്തിന്
14. ഉപ്പ് ആവശ്യത്തിന്
15. കറിവേപ്പില – ആവശ്യത്തിന്
16. കടുക് – 1/2 ടിസ്പൂൺ
17. വിനാഗിരി – 1 കപ്പ്
18. നാരങ്ങ – 1 എണ്ണം
തയ്യാറാക്കുന്ന വിധം
ബീഫ് കഷണങ്ങൾ ചെറുതായി അരിഞ്ഞ് എടുക്കുക.ഇതിലേയ്ക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി,മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര് ,കറിവേപ്പില , കായം, ആവശ്യത്തിന് ഉപ്പ് ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് അടച്ച് മസാല പിടിക്കാൻ വയ്ക്കുക.
30 മിനിറ്റ് കഴിഞ്ഞ് വെള്ളം ഒഴിക്കാതെ മീഡീയം ഫ്ലെയിമിൽ പ്രഷർ കുക്ക് ചെയ്യുക ബീഫിന്റെ വേക് അനുസരിച്ച് 6 – 8 വരെ വിസിൽ വേണ്ടി വരും ,ശേഷം തുറന്ന് വെള്ളം ഉണ്ടേൽ തുറന്ന് വച്ച് വറ്റിക്കുക .ശേഷം ഒരു പാൻ വച്ച് ബീഫ് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ബീഫ് ഇട്ട് ചെറു തീയിൽ ഒരുപാട് മൂത്ത് പോകാതെ വറുത്ത് കോരുക. ഇതേ എണ്ണയിൽ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക .നന്നായി വഴന്നു മൂത്ത് തുടങ്ങുമ്പോൾ തീ കുറച്ച് വച്ച് 2 ടേബിൾ സ്പൂൺ മുളക് പൊടി ,പെരുംജീരകപ്പൊടി ,ഉലുവാ പൊടിയും ചേർത്തിളക്കിയ ശേഷം വറുത്ത് വച്ച ബീഫ് കഷണങ്ങൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് വിനാഗിരിയും ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം കുപ്പി ഭരണിയിലേക്ക് മാറ്റുക.
ബീഫ് അച്ചാർ – Beef Achar Beef Pickle Ready 🙂