വീട്ടിൽ ഉണ്ടായ ഉലുവ ഇല കൊണ്ടു തയ്യാറാക്കിയ ഉലുവ ഇല ചപ്പാത്തി.
ആദ്യം പാനിൽ കുറച്ചു നെയ് ചൂടാക്കിയ ശേഷം 1 tsp നല്ല ജീരകം,1/2 tsp ഇഞ്ചി അരച്ചത്,1 tsp വെളുത്തുള്ളി അരച്ചതും ചേർത്തു ഒന്നു വഴറ്റുക ഇതിലേക്കു ഉലുവ ഇലയും ചേർത്തു വഴറ്റിയ ശേഷം 2 കപ്പ് ആട്ട പൊടിയിൽ ഉലുവ ഇല കൂട്ടും ആവശ്യത്തിന് ഉപ്പും ചൂട് വെള്ളവും ചേർത്തു കുഴച്ചു ഒരു ഈർപ്പം ഉള്ള കിച്ചൻ ടവൽ കൊണ്ടു കവർ ചെയ്തു 30 മിനിറ്റു വച്ചശേഷം ചെറിയ ഉരുളകൾ എടുത്തു പരത്തി ചൂടായി കിടക്കുന്ന തവയിൽ സ്വല്പം നെയ് ചേർത്തു തയ്യാറാക്കി എടുക്കുക. ചൂടോടെ തന്നെ ഇഷ്ടം ഉള്ള കറികൾ കൂട്ടി കഴികാം
Chappathi with Fenugreek Leaves Ready 🙂