എളുപ്പം ഉള്ള എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ടും സാധനങ്ങൾ കൊണ്ടും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്വീറ് ആണ് ഇത് ..കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ഇഷ്ടമാകും ചായയോടൊപ്പം ഒരു പലഹാരമായി കഴിക്കാം
ആവശ്യമായ സാധനങ്ങൾ
അവൽ
ശര്ക്കര
തേങ്ങാ
ഏലക്ക
പഞ്ചസാര
ഉണ്ടാക്കുന്ന വിധം
ആദ്യത്തെ നാലു സാധനങ്ങൾ കൂടി മിക്സിയിൽ ഇട്ടു നന്നായി അടിക്കുക കുറച്ച വെള്ളം കൈ കൊണ്ട് കുടഞ്ഞു കൊടുക്കാം (ആവശ്യം എങ്കിൽ മാത്രം തേങ്ങാ ഡ്രൈ ആണെങ്കിൽ മാത്രമേ അതിന്റെ ആവശ്യം വരുള്ളൂ ) അവൽ നന്നായി ഒന്ന് പൊടിയണം അത്രയും നേരം മിക്സിയിൽ അടിക്കുക അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക പിന്നെ നന്നായി ഉരുളകൾ ആകുക മുകളിൽ ശകലം പഞ്ചസാര വിതറുക സംഭവം റെഡി വളരെ രുചികരമായ വിഭവം ആണ് ഇനി കുറച്ച് റിച്ച് ആക്കണം എങ്കിൽ അണ്ടിപ്പരിപ്പ് മൂപ്പിച്ച് ക്രഷ് ചെയ്തത് ചേർക്കാം ഈത്തപ്പഴം ഉണ്ടേൽ അത് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു ചേർക്കാം അതൊക്കെ നമ്മുടെ ലഭ്യത അനുസരിച്ചു ചേർക്കാം ഇതൊന്നും ഇല്ലേലും മുകളിൽ പറഞ്ഞ രീതിയിൽ ഉണ്ടാക്കിയാൽ സംഭവം സൂപ്പർ ആണ്