പുഴുക്കലരി – 1/2 കപ്പ്
കടലപ്പരിപ്പ് – 1/4 കപ്പ്
ചെറുപയർ പരിപ്പ് – 1/4 കപ്പ്
തുവരപ്പരിപ്പ് – 1/4 കപ്പ്
ചൌവ്വരി – 1/4 കപ്പ്
ചുവന്ന മുളക് – 8 (എരുവിന് അനുസരിച്ച് )
പച്ചമുളക് ചെറുതായി നുറുക്കിയത് – എരുവിന് അനുസരിച്ച്
മല്ലിയില നുറുക്കിയത്
കറിവേപ്പില നുറുക്കിയത്
ഇഞ്ചി പൊടിയായി അരിഞ്ഞത്- 1 സ്പൂണ്
ഉള്ളി പൊടിയായി അരിഞ്ഞത് – 1/2 കപ്പ്
തേങ്ങാക്കൊത്ത് – 1/4 കപ്പ്
കായം – 1/8 ടി സ്പൂണ്
ഉപ്പ് ആവശ്യത്തിനു
എണ്ണ -വറുക്കാൻ ആവശ്യമായത്
അരിയും ചുവന്ന മുളകും ഒരു പാത്രത്തിലും പരിപ്പ് വർഗങ്ങളെല്ലാം മറ്റൊരു പാത്രത്തിലും കുതിരാൻ വെള്ളമൊഴിച്ച് വയ്ക്കുക.ചൗവരി ഒരു പാത്രത്തില വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക. 3 മണിക്കൂർ കഴിയുമ്പോൾ ആദ്യം മുളക് അരച്ച് അതിലേക്കു അരി ചേർത്ത് അരക്കുക. അരി മുക്കാൽ അരഞ്ഞാൽ അതിലേക്കു പരിപ്പുകലെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. നന്നായി അരയാൻ പാടില്ല. അരക്കുമ്പോൾ വെള്ളം അധികം ചേർക്കാതെയും ശ്രദ്ധിക്കുക .ഈ മാവിലേക്ക് കുതിർന്ന ചൌവ്വരി നന്നായി പിഴിഞ്ഞ് ചേർക്കുക. മറ്റു ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായ എണ്ണയിലേക്ക് മാവ് സ്പൂണിൽ കോരി ഇടുക അല്ലെങ്ങിൽ കൈയിൽ പരത്തി ഇടുക. ചെറുതീയിൽ സമയമെടുത്ത് വറുത്തു കോരണം. ഇല്ലെങ്കിൽ പുറം പാകമായാലും ഉൾഭാഗം വെന്തിട്ടുണ്ടാകില്ല. ചൂട് വട നല്ല ചൂട് ചായയുടെ കൂടെ കഴിക്കാം
Mixed Parippu Vada Ready 🙂