ഒരു ടേസ്റ്റി ഈവെനിംഗ് സ്നാക്
ഉണ്ടാക്കേണ്ട വിധം
ചിക്കനിൽ ഉപ്പും മുളകും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം.ഒന്ന് ഗ്രൈൻഡറിൽ ഇട്ട് കറക്കിയെടുക്കുക.ഒരു പാനിൽ സ്വല്പം വെളിച്ചെണ്ണയൊഴിചു ചൂടായാൽ രണ്ടു സവാള അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്പം ചിക്കൻ മസാലയും ചേർത്ത് വഴറ്റുക ശേഷം ഇഞ്ചിയും രണ്ടു പച്ചമുളകും ചേർത്ത് വഴറ്റി അതിലേക്ക് ചെറിയ തക്കാളി അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും കൂടി നന്നായിളക്കി.സ്വല്പം തേങ്ങയും വലിയ ജീരകവും കൂടി ചതച്ചതും ചേർത്തിളക്കി തീ ഓഫ് ചെയ്യുക മസാല റെഡി
ഇനി മസാല ഫിൽ ചെയ്യാനുള്ള മാവു തയ്യാറാക്കാം അതിനായി ഒരു പാത്രത്തിൽ
2 കപ്പ് വെള്ളം ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്പം വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽ വെക്കുക അതിലേക്ക് സ്വല്പം തേങ്ങയും ചെറിയ ജീരകവും ചുവന്നുള്ളിയും കൂടി അരച്ചതും ചേർത്ത് തിളക്കുമ്പോൾ 1 കപ്പ് അരിപ്പൊടിയിട്ട് ഇളക്കി തീ ഓഫാക്കുക.ശേഷം നന്നായി കുഴച്ചു ഓരോ ഉരുളകളാക്കി കൈവെള്ളയിൽ വെച്ചൊന്നു പരത്തി അതിനുള്ളിൽ മസാലക്കൂട്ട് വെച്ച് പൊതിഞ്ഞു നന്നായി ഫ്രഷ് തേങ്ങയിലിട്ട് ഉരുട്ടിയെടുക്കുക ഒരു ആവി ചെമ്പിൽ വെച്ച് നന്നായി പുഴുങ്ങിയെടുത്താൽ മസാല കൊഴുക്കട്ട റെഡി ട്രൈ ചെയ്യൂ.
Note ചിക്കന് പകരം ഇറച്ചിയോ മീനോ ഉപയോഗിക്കാം.
Masala Kozhukatta Ready