ഫിഷ് മോളി – Fish Molee

ക്രിസ്റ്റമസിന് അടിപൊളി ടെസ്റ്റിൽ Fish Molee തയ്യാറാക്കാം

ചേരുവകൾ

മീൻ – കാൽ കിലോ
സവാള – 1 മീഡിയം അരിഞ്ഞത്
ഇഞ്ചി – 1 ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
പച്ചമുളക് – 3 കീറിയത്
തക്കാളി – 1 മീഡിയം അരിഞ്ഞത്
കറിവേപ്പില – അവിശ്യത്തിന്
കറുവപ്പട്ട – ചെറിയ കഷ്ണം
ഗ്രാമ്പു – 3 എണ്ണം
ഏലക്ക – 1 എണ്ണം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1ടീസ്പൂൺ
ഗരം മസാല പൊടി – 2 നുള്ള്
മല്ലിപ്പൊടി – 1.5 ടീസ്പൂൺ
രണ്ടാം പാൽ – 1.5 കപ്പ്
ഒന്നാം പാൽ – 1 കപ്പ്
വിനാഗിരി – 1.5 ടീസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ മീൻ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി , ഉപ്പ്, അര ടീസ്പൂൺ വിനാഗിരി ചേർത്ത് പതിനഞ്ച് മിനിറ്റ് മാരിനേറ്റ് ചെയ്ത് വെക്കുക.

പതിനഞ്ച് മിനിറ്റ് ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്ത് എടുക്കുക.

ശേഷം ഒരു ചട്ടി വെച്ച് ബാക്കി വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പു , ഏലക്ക ചേർത്ത് വറുത്ത് എടുത്തിന് ശേഷം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക .

ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക . ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് തിളച്ച് വരുമ്പോൾ തക്കാളി അരിഞ്ഞത് ,വറുത്ത മീൻ എന്നിവ ചേർത്ത് കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക. ശേഷം ഒന്നാം പാൽ , ഗരം മസാല ചേർത്ത് പാത്രം ചുറ്റിച്ച് കൊടുക്കുക .ശേഷം തീ ഓഫ് ചെയ്യാം .സ്വാദിഷ്ടമായ ഫിഷ് മോളി റെഡി . അപ്പം , ഇടിയപ്പം , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.

ഫിഷ് മോളി – Fish Molee

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen