Wheat Dosa | Instant wheat masala Dosa |പ്രഭാത ഭക്ഷണത്തിനൊരുക്കാം എളുപ്പത്തിലൊരു ഗോതമ്പ് മസാല ദോശ
ചേരുവകൾ
ഗോതമ്പുമാവ് – 1/2 cup
റവ – 1/3 cup
ബേക്കിംഗ് പൌഡർ – 1/2 tsp
ഉപ്പു
തൈര് – 1/2 cup
വെള്ളം – 1/2 cup
ഉരുളക്കിഴങ്ങു – 2.5 cup
കടുക് – 1 tsp
ഉള്ളി – 1 big
ഇഞ്ചി – 1.5 tbsp
പച്ചമുളക് – 3
കര്യാപില- few
മഞ്ഞൾപൊടി – 1/4 tsp
തക്കാളി – 1 medium[3/4 cup]പാത്രത്തിൽ ഗോതമ്പുമാവും, റവയും, ബാക്കിഗ്പൗഡറും, ഉപ്പും യോജിപ്പിക്കുക.
ഇതിൽ തൈരും വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കിവയ്ക്കുക.
വേറൊരു പാത്രത്തിൽ ഉരുളക്കിഴങ്ങു വേവിച്ചുടച്ചു മാറ്റിവയ്ക്കുക.
പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.
അതിൽ ഉള്ളിയും, ഇഞ്ചിയും, പച്ചമുളകും, കര്യപിലയും വഴറ്റുക.
ഉള്ളി വഴന്നുകഴിഞ്ഞു മഞ്ഞപ്പൊടിയും തക്കാളിയും ചേർത്ത് പാത്രം അടച്ചുവച്ചു തക്കാളി അലിയുന്നതുവരെ വേവിക്കുക.
പിനീട് ഉരുളക്കിഴങ്ങും ആവശത്തിനു ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.
ദോശക്കല് അടുപ്പിൽവച്ചു ചൂടാകുമ്പോൾ വെള്ളമൊഴിച്ചു ചൂട് ക്രമീകരിക്കുക .
ഇതിൽ ഒരു തവി മാവോയിച്ചു വട്ടത്തിൽ പരത്തുക.
ഇതിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ചു ബ്രഷ്കൊണ്ട് തൂക്കുക.
ദോശ അടിമൊരിയുമ്പോൾ മസാലവച്ചു റോൾ ചെയ്തെടുക്കുക